റിപ്പോർട്ടർ ചാനലിന് എതിരെ ഡബ്ല്യൂ സി സി യുടെ തുറന്ന കത്ത്

റിപ്പോർട്ടർ ചാനലിന് എതിരെ ഡബ്ല്യൂ സി സി യുടെ തുറന്ന കത്ത്
Sep 16, 2024 10:40 AM | By sukanya

ഹേമകമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിൽ വരുന്ന വാർത്തകൾക്കെതിരെ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി സിനിമയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യൂ സി സി. സിനിമയിൽ പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത ഉറപ്പാക്കിയാണ് പലരും ഹേമ കമ്മിറ്റിയുമായി സഹകരിച്ചതെന്നും എന്നാൽ സ്ത്രീകൾ നൽകിയ മൊഴികൾ സ്പെഷൽ ഇൻവസ്റ്റിഗേഷൻ ടീമിൻ്റെ പരിധിയിലേക്ക് കൊണ്ടു വന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച് റിപ്പോർട്ടർ ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് പലരും വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണെന്നും ഡബ്ല്യൂ സി സി കുറ്റപ്പെടുത്തുന്നു.

കമ്മറ്റി റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏറ്റവും സ്വകാര്യമായ മൊഴികൾ പോലും റിപ്പോർട്ടർ പുറത്തു ചാനലിലൂടെ വിടുന്നുവെന്നും സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം മുഖ്യമന്ത്രി ഇടപെട്ട് ഉടൻ തടയണമെന്നും തുറന്ന കത്തിലൂടെ ഇവർ ആവശ്യപ്പെടുന്നു.

ഡബ്ല്യൂ സി സിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:- ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു തുറന്നകത്ത്, താങ്കൾ നിയോഗിച്ച ഹേമ കമ്മറ്റി മുമ്പാകെ സിനിമയിൽ പണിയെടുക്കുന്ന സ്ത്രീകൾ നൽകിയ മൊഴികൾ ഇപ്പോൾ സ്പെഷൽ ഇൻവസ്റ്റിഗേഷൻ ടീമിൻ്റെ പരിധിയിലേക്ക് കൊണ്ടു വന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച് റിപ്പോർട്ടർ ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്.

ഈ ആശങ്ക പങ്കുവക്കാനാണ് ഞങ്ങൾ താങ്കളെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചത് . എന്നാൽ പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സർക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികൾ ഇപ്പോൾ റിപ്പോർട്ടർ ചാനലിലൂടെ എത്തുന്നത് കമ്മറ്റി റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കിയിരിക്കുന്നു . പുറത്തുവിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ് . പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂർണ്ണവും കടുത്ത മാനസീക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ് . ഇക്കാര്യത്തിൽ താങ്കൾ അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന ആ വാർത്ത ആക്രമണം തടയണമെന്ന് ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു.

WCC's open letter against reporter channel

Next TV

Related Stories
ഓണോത്സവ വേദിയിൽ പായം സുധാകരൻ്റെ 'മൃതിസ്മരണ' പ്രകാശനം ചെയ്തു

Sep 18, 2024 08:40 PM

ഓണോത്സവ വേദിയിൽ പായം സുധാകരൻ്റെ 'മൃതിസ്മരണ' പ്രകാശനം ചെയ്തു

ഓണോത്സവ വേദിയിൽ പായം സുധാകരൻ്റെ 'മൃതിസ്മരണ' പ്രകാശനം...

Read More >>
എടപ്പുഴ ജനകീയ സമിതി ഓണാഘോഷം സംഘടിപ്പിച്ചു

Sep 18, 2024 08:23 PM

എടപ്പുഴ ജനകീയ സമിതി ഓണാഘോഷം സംഘടിപ്പിച്ചു

എടപ്പുഴ ജനകീയ സമിതി ഓണാഘോഷം സംഘടിപ്പിച്ചു...

Read More >>
കേരളത്തിൽ എം പോക്സ്: രോഗം സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശിക്ക്

Sep 18, 2024 06:52 PM

കേരളത്തിൽ എം പോക്സ്: രോഗം സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശിക്ക്

കേരളത്തിൽ എം പോക്സ്: രോഗം സ്ഥിരീകരിച്ചത് മലപ്പുറം...

Read More >>
 കേളകത്ത് ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

Sep 18, 2024 06:03 PM

കേളകത്ത് ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

കേളകത്ത് ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ബന്ധു...

Read More >>
മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എന്‍സിപി നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചു

Sep 18, 2024 05:44 PM

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എന്‍സിപി നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചു

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എന്‍സിപി നേതാക്കളെ മുംബൈയിലേക്ക്...

Read More >>
പൂക്കോട് ബാർബർ ഷോപ്പുടമക്കും കടക്കും നേരെ മദ്യലഹരിയിൽ യുവാവിൻ്റെ പരാക്രമം

Sep 18, 2024 05:26 PM

പൂക്കോട് ബാർബർ ഷോപ്പുടമക്കും കടക്കും നേരെ മദ്യലഹരിയിൽ യുവാവിൻ്റെ പരാക്രമം

പൂക്കോട് ബാർബർ ഷോപ്പുടമക്കും കടക്കും നേരെ മദ്യലഹരിയിൽ യുവാവിൻ്റെ പരാക്രമം...

Read More >>
Top Stories