അടക്കാത്തോട്: ഒരു തൈ നടാം നല്ല നാളെക്ക് വേണ്ടി എന്ന സന്ദേശമുൾകൊണ്ട് അടക്കാത്തോട് നൂറുൽ ഹുദാമദ്രസാ വിദ്യാർത്ഥികളും, അധ്യാപകരും ചേർന്ന് ഫല വൃക്ഷ തൈകൾ നടീൽ നടത്തി. അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റം ബുട്ടാൻ, മാവ്, പ്ലാവ്, സപ്പോട്ട തുടങ്ങിയവയുടെ തൈകളാണ് അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് - മദ്രസാ പരിസരങ്ങളിൽ നട്ടത്.
കാർഷിക മേഖലയിൽ സമൂഹം കൂടുതൽ ഇടപെടൽ നടത്തേണ്ടതിൻ്റെ അനിവാര്യത മസ്ജിദ് ഇമാം സിയാസ് യമാനി മുഖ്യ പ്രഭാഷണത്തിൽ വ്യക്തമാക്കി. മസ്ജിദ് കമ്മറ്റി പ്രസിഡണ്ട് വി. കെ കുഞ്ഞുമോൻ ഉദ്‌ഘാടനം ചെയിതു.
സെക്രട്ടറി എൻ.എ.താജുദ്ധീൻ, മദ്രസ പി.ടി.എ പ്രസിഡന്റ് എൽ.ഐ അസീസ്, മദ്രസാ അധ്യാപകരായ ബാസിത് ഫാളിലി, കാസീൻ കുട്ടി മൗലവി, കമ്മറ്റി ഭാരവാഹികളായ റഷീദ് തേക്കാട്ടിൽ, ഇസ്മായിൽ പാടിക്കൽ, പുത്തൻപറമ്പിൽ അസീസ്, മുൻ സിക്രട്ടറി റഷീദ് കാലായിൽ തുടങ്ങിയവർ ഫലവൃക്ഷതൈകളുടെ നടീൽ പരിപാടികൾക്ക് നേതൃത്വം നൽകി. മാതൃകാപരമായ പരിപാടികളിൽ മദ്രസാ വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.
Noorul Huda Madrassa students plant fruit trees in the vicinity of masjid