കേളകം: സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ അടയ്ക്കാത്തോട്, ജെ.ആർ.സി , ഗൈഡ്‌സ്, ലിറ്റിൽ കൈറ്റ്സ്, ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊട്ടിയൂർ മിഴി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹവീട് സമ്മാനിച്ചു. താക്കോൽ ദാനകർമ്മം അഡ്വ.സണ്ണി ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ ഫാ.സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിച്ചു.
കൊട്ടിയൂർ മിഴി കലാ സാംസ്കാരിക വേദി പ്രസിഡണ്ട് ജോയ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, പഞ്ചായത്തംഗം ബിനു മാനുവൽ, ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, പി.ടി.എ പ്രസിഡണ്ട് ജെയിംസ് അഗസ്റ്റിൻ, മിഴി -കൊട്ടിയൂർ ഭാരവാഹികളായ ഷാജി തോമസ്, ജോയി ജോസഫ്, ശാസ്താ പ്രസാദ് എന്നിവർ സംസാരിച്ചു.
'Sneha Veedu to a classmate' was presented in kelakam