കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റും നടനുമായ ഡോക്ടർ അമർ രാമചന്ദ്രന് ഫിലിം ക്രിട്ടിക്സ് അവാർഡ് സമ്മാനിച്ചു. 'ദ്വയം' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അമർ രാമചന്ദ്രൻ അവാർഡിന് അർഹനായത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.
പേരാവൂർ രശ്മി ഹോസ്പിറ്റൽ ഉടമയായ ഡോ. രാമചന്ദ്രൻ്റെ മകനായ ഡോ. അമർ രാമചന്ദ്രൻ ജില്ലയിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റാണ്. മലയാളവും തമിഴും അടക്കം നിരവധി സിനിമകളിൽ അഭിനയിച്ച അമർ രാമചന്ദ്രൻ സിനിമ നിർമ്മാതാവ് എന്ന നിലയിലും പ്രവർത്തിച്ചു വരുന്നു.
ഇദ്ദേഹം നിർമ്മിച്ച് നായകനായി അഭിനയിച്ച 'റൂട്ട് നമ്പർ 17' എന്ന തമിഴ് സിനിമ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. അമർ രാമചന്ദ്രൻ നിർമ്മിച്ച് മാത്യു തോമസ് നായകനാകുന്ന മലയാള സിനിമ 'ലൗലി' ഉടൻ പ്രദർശനത്തിനെത്തുകയാണ്. അമർ രാമചന്ദ്രനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
Dr Amar Ramachandran receives film critics award