തിരുവനന്തപുരം :മുന്‍ഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളിലെ മുഴുവന്‍ അംഗങ്ങളുടെയും മസ്റ്ററിംഗ് (കെവൈസി) നടപടികള്‍ക്ക് 18ന് തുടക്കമാവും.18 മുതല്‍ 24 വരെ തിരുവനന്തപുരം ജില്ലയിലാണ് മസ്റ്ററിംഗ് 25 മുതല്‍ ഒക്‌ടോബര്‍ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും ഒക്‌ടോബര്‍ മൂന്നുമുതല്‍ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലാണ് മസ്റ്ററിംഗ് നടക്കുക.
റേഷന്‍ വിതരണത്തിനു തടസം വരാത്തവിധത്തില്‍ മസ്റ്ററിംഗ് നടത്തണമെന്ന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ടെങ്കിലും അത്തരം സംവിധാനത്തിലേക്ക് ഇതുവരെ കടന്നിട്ടില്ല. ക്യാമ്ബുകളും പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോള്‍ റേഷന്‍ വിതരണം നടത്തുമ്ബോള്‍തന്നെ രാവിലെയും വൈകുന്നേരവുമായി സര്‍വറില്‍ അമിതമായ ലോഡ് കാരണം വിതരണം വൈകുന്നുണ്ട്. റേഷന്‍ വിതരണ വേളയില്‍ മസ്റ്ററിംഗ് നടത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് റേഷന്‍ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. മസ്റ്ററിംഗ് നടത്തുവാന്‍ പ്രതേൃക ക്യാമ്ബുകള്‍ സംഘടിപ്പിക്കണമെന്നും കെവൈസി അപ്‌ഡേഷന്‍ നടക്കുന്ന വേളയില്‍ മറ്റു സര്‍വറുകളുടെ സേവനം ഉറപ്പാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഉപഭോക്താക്കളുടെ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാന്‍ ഏറെ സമയം കാത്തിരിക്കേണ്ടിവരുന്നതുകൊണ്ട് റേഷന്‍ കടകള്‍ക്ക് സമീപമുള്ള സ്‌കൂളുകള്‍, അങ്കണവാടികള്‍, ലൈബ്രറികള്‍, പ്രാദേശിക സ്‌പോട്സ് ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ കംപ്യൂട്ടര്‍ വിദഗ്ധരുടെ സഹകരണത്തോടെ സേവന ക്യാമ്ബുകള്‍ സംഘടിപ്പിക്കണമെന്ന് ഓള്‍ കേരളാ റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവര്‍ ആവശ്യപ്പെട്ടു. പാചകവാതകത്തിന്‍റെ കെവൈസി അപ്‌ഡേഷന്‍ ചെയ്തപോലെ റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്കും മസ്റ്ററിംഗ് നടത്താനുള്ള സൗകര്യമൊരുക്കണമെന്നവര്‍ പറഞ്ഞു.
മുതിര്‍ന്ന പൗരന്മാര്‍, ശാരീരികമായി അവശത അനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് അക്ഷയവഴിയും മറ്റു ഓണ്‍ലൈന്‍ കേന്ദ്രങ്ങളിലൂടെയും മസ്റ്ററിംഗ് നടത്താനുള്ള അനുമതി നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Thiruvanaththapuram