മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി
Sep 10, 2024 01:57 PM | By Remya Raveendran

മലപ്പുറം  :  മലപ്പുറത്ത് നിന്ന് കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി. ആറ് ദിവസത്തിന് ശേഷമാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്. വിഷ്ണുജിത്ത് സുരക്ഷിതനാണെന്ന് മലപ്പുറം എസ്പി പറഞ്ഞു. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പൊലീസ് സംഘം ഉണ്ടെന്നും തമിഴ്‌നാട് പൊലീസും സഹായിച്ചുവെന്നും മലപ്പുറം എസ്‌പി പ്രതികരിച്ചു. ഇന്നലെ രാത്രി കുനൂരിൽ വച്ച് ഫോൺ ഓണായിരുന്നു. ഈ സൂചനയ്ക്ക് പിന്നാലെ പോയ പൊലീസ് ഊട്ടിയിൽ നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു.

ഈ മാസം നാലിനാണ് വിഷ്ണുജിത്തിനെ കാണാതായത്. കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത്. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫായി. ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. മഞ്ചേരി സ്വദേശിയാണ് വധു. എന്നാൽ വിവാഹത്തിന് മൂന്ന് ദിവസം മുൻപ് പണത്തിൻ്റെ ആവശ്യത്തിനായി പാലക്കാടേക്ക് പോയ യുവാവ് പിന്നീട് തിരികെ വന്നില്ല. നാലാം തീയതി വിഷ്ണു പാലക്കാട് ബസ്റ്റാന്‍റിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള ബസ് കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. 

Foundvishnujith

Next TV

Related Stories
സ്വയം തൊഴിൽ പദ്ധതി അപേക്ഷ ക്ഷണിച്ചു

Oct 7, 2024 09:42 PM

സ്വയം തൊഴിൽ പദ്ധതി അപേക്ഷ ക്ഷണിച്ചു

സ്വയം തൊഴിൽ പദ്ധതി അപേക്ഷ...

Read More >>
അവാർഡ് ജേതാക്കളെ ആദരിച്ചു

Oct 7, 2024 09:39 PM

അവാർഡ് ജേതാക്കളെ ആദരിച്ചു

അവാർഡ് ജേതാക്കളെ...

Read More >>
ഇരിട്ടി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 190 കുട്ടികള്‍ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്തു

Oct 7, 2024 09:37 PM

ഇരിട്ടി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 190 കുട്ടികള്‍ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്തു

ഇരിട്ടി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 190 കുട്ടികള്‍ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം...

Read More >>
പേരാവൂര്‍ മാരത്തൺ രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.

Oct 7, 2024 08:31 PM

പേരാവൂര്‍ മാരത്തൺ രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.

പേരാവൂര്‍ മാരത്തൺ രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു....

Read More >>
നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം: ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

Oct 7, 2024 07:19 PM

നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം: ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം: ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് ചോദ്യം...

Read More >>
മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂരിൽ ഓറഞ്ച് അലർട്ട്;  സംസ്ഥാനത്ത് അതിശക്തമായ മഴയ്‍ക്ക് സാധ്യത

Oct 7, 2024 06:21 PM

മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂരിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴയ്‍ക്ക് സാധ്യത

മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂരിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴയ്‍ക്ക്...

Read More >>
Top Stories










Entertainment News