പൊഴുതന: വയനാട് ജില്ല ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പൊഴുതന പഞ്ചായത്തിലെ വയോജന കൂട്ടായ്മയിലുള്ള മുതിർന്ന പൗരൻമാർക്കായി പൊഴുതന പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച് നിയമ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
പരിപാടി ജനമൈത്രി പോലീസ് വയനാട് ജില്ല അസി. നോഡൽ ഓഫീസർ കെ.എം. ശശിധരൻ ഉദ്ഘാടനം ചെയ്തു. 'വയോജനങ്ങളും മാനസികാരോഗ്യവും' എന്ന വിഷയത്തെക്കുറിച്ച് സിവിൽ പോലീസ് ഓഫീസർ എസ്.എസ്. അഖിൽ ക്ലാസെടുത്തു. പരിപാടിയിൽ പി. ആലി, മൊയ്തീൻ കുട്ടി, വിശ്വനാഥൻ, ഓമനയമ്മ എന്നിവർ സംസാരിച്ചു. .
Awairnessprogram