ഇരിട്ടി : തലശേരി മൈസൂരു അന്തർസംസ്ഥാന പാതയിൽ മാടത്തിൽ പള്ളിക്ക് സമീപം രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാർക്ക് ഭീക്ഷണി ആകുന്നു . ആയിരകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന അന്തർസംസ്ഥാന പാതയിലാണ് പുതിയ അപകടക്കെണി രൂപപ്പെട്ടിരിക്കുന്നത്. മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് പൊതുമരാമത്ത് വകുപ്പ് സമയബന്ധിതമായി ഓവുചാൽ വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം.
ജല്ജീവൻ മിഷന്റെ ഭാഗമായി പൈപ്പുകൾ സ്ഥാപിച്ചപ്പോൾ പലസ്ഥലങ്ങളിലും മണ്ണുവീണ് ഓവുചാലുകൾ അടങ്ങിരുന്നു . ഇത് നേരെയാക്കാൻ വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും ശ്രദ്ധിച്ചിരുന്നില്ല. റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ള പള്ളിക്ക് സമീപത്തെ കലിങ്കിന് സമീപം താഴ്ന്ന ഭാഗത്ത് കെട്ടിനിനിന്ന് വൻ അപകടഭീക്ഷണിയാണ് സൃഷിടിക്കുന്നത് . ഇരുഭാഗത്തുനിന്നും വളരെ വേഗതയിൽ വരുന്ന വലിയ വാഹനങ്ങൾ ഇരുചക്ര വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കുമാണ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
ഒരോ മഴയിലും ഇവിടെ വെള്ളക്കെട്ട് രൂപപെട്ടിട്ടും ഓവുചാൽ നേരെയാക്കാൻ ബന്ധപ്പെട്ട അധികാരികൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. കലുങ്കിന് സമീപം തന്നെ വാട്ടർ അതോറിറ്റി പൈപ്പിട്ട ഭാഗത്ത് രൂപപ്പെട്ട വലിയ കുഴി തിരിച്ചറിയാൻ നാട്ടുകാർ വലിയ മരക്കമ്പ് സ്ഥാപിച്ചിരിക്കുകയാണ് .
Waterlogging in iritty inter-state highways