കെപിസിസിയുടെ നിർദ്ദേശപ്രകാരം വിവിധ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തംകൊളത്തി പ്രകടനം നടത്തി.

കെപിസിസിയുടെ നിർദ്ദേശപ്രകാരം വിവിധ  മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ      പന്തംകൊളത്തി പ്രകടനം നടത്തി.
Sep 10, 2024 10:33 PM | By sukanya

കെപിസിസിയുടെ നിർദ്ദേശപ്രകാരം വിവിധ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തംകൊളത്തി പ്രകടനം നടത്തി. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചന കാർക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽ വൽക്കരണം അവസാനിപ്പിക്കുക, മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തി ആയിരുന്നു പന്തംകൊളുത്തി പ്രകടനം.

  ഉളിക്കൽ ടൗണിൽ പന്തംകൊളത്തി പ്രതിഷേധ പ്രകടനം കെപിസിസി മെമ്പർ പി.സി. ഷാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടോമി മുക്കനോലി അധ്യക്ഷ വഹിച്ചു. കെപിസിസി മെമ്പർ ചാക്കോ പാലക്കലോടി, ഡിസിസി ജനറൽ സെക്രട്ടറി ബേബി തോലാനി, ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോസഫ് ആഞ്ഞിലത്തോപ്പിൽ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് റെജി ചക്കാലക്കൽ എന്നിവർ സംസാരിച്ചു. 

ആറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ എടൂരിൽ നടന്ന പന്തം കൊളുത്തി പ്രകടനം മണ്ഡലം പ്രസിഡൻറ് ജോഷി പാലമറ്റം, കെ. വേലായുധൻ, വി.ടി. തോമസ്, അരവിന്ദൻ ആറളം, ഷിജി നടുപറമ്പിൽ, പീറ്റർ, ജാൻസൺ, ബെന്നി കൊച്ചുമല, ജോസ് അന്ത്യംകുളം, ബിജു കുറ്റിക്കാട്ടിൽ,പി.എം. നാസർ, സുരേന്ദ്രൻ പി തുടങ്ങിയവർ നേതൃത്വം നൽകി. 

 കരിക്കോട്ടക്കരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽകരിക്കോട്ടക്കരി ടൗണിൽ നടന്ന പന്തംകൊളുത്തി പ്രകടനം മണ്ഡലം പ്രസിഡൻറ് മനോജ് എം കണ്ടതിൽ, കെ.സി. ചാക്കോ മാസ്റ്റർ , ടി.എം. വേണുഗോപാൽ , കെ. ശ്രീകാന്ത് , ജോയി വടക്കേടം, ജോർജ് വടക്കുംകര , ഷാജു എടശേരി , ബിജു കുന്നുംപുറം, സജി വർഗീസ് , അജയ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി . 

 നുച്യാട് മണ്ഡലം കമ്മറ്റിയുടെ നടന്ന നുച്ചാട് ടൗണിൽ നടന്ന പന്തംകൊളുത്തി പ്രകടനം  ഡിസിസി സെക്രട്ടറി ജോജി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കുര്യാക്കോസ് മണിപ്പാടത്ത് അധ്യക്ഷത വഹിച്ചു. ജോൺ പതാപറമ്പിൽ, ബെന്നി ആഞ്ഞിലിതോപ്പിൽ പി.പി. മായൻ പി പി ബാബു കുന്നിൽ, ശ്രീദേവി, ടി.വി. സുരേഷ്, സിബി ചിറത്തലയാട്ട്, പ്രിൻസ് പുഷ്പകുന്നേൽ, ബെന്നി കോടിക്കുളം, ജോർജ് പുളിക്കക്കുന്നേൽ എന്നിവർ പ്രസംഗിച്ചു .

കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്പ്പള്ളിയിൽ നടന്ന പ്രതിഷേധ പന്തം കൊളുത്തി പ്രകടനം ഡിസിസി സെക്രട്ടറി വി.ടി. തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ഷാജു യോമാസ് , കെ.എൻ. സോമൻ , ജോർജ് ആലാംപള്ളി , സജി കൂറ്റനാൽ , വി.ടി. ചാക്കോ എന്നിവർ പ്രസംഗിച്ചു .

Protest by Congress in various mandalam

Next TV

Related Stories
ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം  കണ്ണൂരിൽ നടക്കും

Jul 18, 2025 03:19 PM

ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം കണ്ണൂരിൽ നടക്കും

ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം കണ്ണൂരിൽ നടക്കും...

Read More >>
മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം

Jul 18, 2025 03:04 PM

മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം

മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ...

Read More >>
കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി

Jul 18, 2025 02:54 PM

കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി

കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ...

Read More >>
3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

Jul 18, 2025 02:18 PM

3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ...

Read More >>
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

Jul 18, 2025 02:04 PM

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക്...

Read More >>
സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം,പെപ്പർ സ്പ്രേ ആക്രമണവുമായി മാതാപിതാക്കൾ; പരുക്കേറ്റ 8 കുട്ടികൾ ചികിത്സയിൽ

Jul 18, 2025 01:51 PM

സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം,പെപ്പർ സ്പ്രേ ആക്രമണവുമായി മാതാപിതാക്കൾ; പരുക്കേറ്റ 8 കുട്ടികൾ ചികിത്സയിൽ

സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം,പെപ്പർ സ്പ്രേ ആക്രമണവുമായി മാതാപിതാക്കൾ; പരുക്കേറ്റ 8 കുട്ടികൾ...

Read More >>
Top Stories










News Roundup






//Truevisionall