ഇരിട്ട : നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത നവകേരളം സൃഷ്ടിക്കുന്നതിനുള്ള ജനകീയ ക്യാമ്പയിൻ പ്രവർത്തനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു. ബ്ലോക്ക്പഞ്ചായത്ത് തല നിർവ്വഹണ സമിതിയുടെ രൂപീകരണ യോഗം പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സാദിഖ് അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക വിഷയാവതരണം നടത്തി.
കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഷൈമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി. രാജശ്രീ, ശുചിത്വ മിഷൻ ആർ.പി സജിത, ജോയിൻ്റ് ബി.ഡി ഒ മാരായ പി. ദിവാകരൻ, പ്രശാന്ത് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡണ്ട്, ഉദ്യോഗസ്ഥർ, വ്യാവ്യാപരി വ്യവസായി സംഘടനകളുടെ പ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി, പ്രതിനിധികൾ, വിദ്യാർത്ഥി, യുവജന മഹിളാ സംഘടനാ പ്രതിനിധികൾ ഉൾപ്പെട്ട നിർവ്വഹണ സമിതി രൂപീകരിച്ചു. ഒക്ടോബർ 2ന് ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഉദ്ഘാടനം നടത്തുന്നതാണ്.
ഭാരവാഹികൾ : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ് ചെയർമാനായും ബ്ലോക്കിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ വൈസ് ചെയർമാൻമാരായും ബ്ലോക്ക് സെക്രട്ടറി കൺവീനറായും ഹരിതകേരളം മിഷൻ ജില്ലാ റിസേഴ്സ് പേഴ്സൺ, ബ്ലോക്ക് ജോയിൻ്റ് ബി.ഡി.ഒ ജോയിൻ്റ് കൺവീനറായും തെരഞ്ഞെടുത്തു.
'malinya muktha keralam' Launched In Iritty Block Panchayath