---
title: " നാടിൻ്റെ വഴികാട്ടികളായിരുന്ന മുതിർന്ന പൗരന്മാരെ നബിദിനാഘോഷ നാളിൽ ആദരിച്ചു"
english_title: "Senior citizens who were the guides of village  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235657/senior-citizens-who-were-the-guides-of-village"
published_at: "2024-09-14T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e5c76bb7c67_adaykathode.jpg"
keywords: []
---

#  നാടിൻ്റെ വഴികാട്ടികളായിരുന്ന മുതിർന്ന പൗരന്മാരെ നബിദിനാഘോഷ നാളിൽ ആദരിച്ചു

> **Lead Summary:**  അടയ്ക്കാത്തോട്: ഒരു നാടിൻ്റെ വഴികാട്ടികളായിരുന്ന മുതിർന്ന പൗരന്മാരെ നബിദിനാഘോഷ നാളിൽ ആദരിച്ചു. അടക്കാത്തോട് മുഹിയുദ്ദീൻ ജുംആ മസ്ജിദ് കമ്മറ്റിയുടെയും, നബിദിന സ്വാഗത സംഘത്തിൻ്റെയും ആഭിമുഖ്യത്തിൽ നബിദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു നാടിനെ നയിച്ച വയോജനങ്ങളെ ആദരിച്ചത്.

## Article Content

 അടയ്ക്കാത്തോട്: ഒരു നാടിൻ്റെ വഴികാട്ടികളായിരുന്ന മുതിർന്ന പൗരന്മാരെ നബിദിനാഘോഷ നാളിൽ ആദരിച്ചു. അടക്കാത്തോട് മുഹിയുദ്ദീൻ ജുംആ മസ്ജിദ് കമ്മറ്റിയുടെയും, നബിദിന സ്വാഗത സംഘത്തിൻ്റെയും ആഭിമുഖ്യത്തിൽ നബിദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു നാടിനെ നയിച്ച വയോജനങ്ങളെ ആദരിച്ചത്.

കുടിയേറ്റ കാലം മുതൽ അടയ്ക്കാത്തോടിന്റെ വികസനത്തിൽ പങ്കാളികളായ 75 വയസ് കഴിഞ്ഞവരാണ് നാടിൻറെ ആദരം ഏറ്റുവാങ്ങിയത്. ചടങ്ങിൽ മസ്ജിദ് ഇമാം സിയാസ് യമാനി, അബൂ തമീം അബ്ദുറഹ്മാൻ റഹ്മാനി, പി.എം.കാസിംകുട്ടി മൗലവി, ബാസിത് ഫാളിലി, ഹംസ ബാഖവി, എൽ.ഐ.അബ്ദുൽ അസീസ്, എൻ.എ. താജുദ്ദീൻ, വി.കെ.കുഞ്ഞുമോൻ, പി.എ. ബഷീർ,വി.പി.ഷമീർ തുടങ്ങിയവർ ചടങ്ങിന് നേതൃത്യം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235657/senior-citizens-who-were-the-guides-of-village)