സ്കൂൾ പരിസരങ്ങളിൽ എക്സൈസ്, ആരോഗ്യം, ഫുഡ് & സേഫ്റ്റി വകുപ്പുകളുടെ സംയുക്തപരിശോധന മട്ടന്നൂർ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ വർധിച്ചു വരുന്ന ലഹരിഉപയോഗം തടയുന്നതിന് മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസും മട്ടന്നൂർ മുൻസിപാലിറ്റി ആരോഗ്യവിഭാഗവും ഭക്ഷ്യ സുരക്ഷാ വിഭാഗവും സംയുക്തമായി മട്ടന്നൂർ ഹൈസ്‌കൂൾ, പോളി ടെക്നിക്ക്, കളറോഡ്, പാലോട്ട് പള്ളി പരിസരങ്ങളിൽ സംയുക്തമായി പരിശോധന നടത്തി.
നിയമവിരുദ്ധ പ്രവർത്തനം നടത്തിയ കടകൾക്കെതിരെ നോട്ടീസ് നൽകി. പരിശോധനക്ക് മട്ടന്നൂർ എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്ത്, ക്‌ളീൻ സിറ്റി മാനേജർ കെ.കെ കുഞ്ഞിരാമൻ, ഫുഡ് സേഫ്റ്റി ഓഫീസർ ഷോണിമ എന്നിവർ നേതൃത്വം നൽകി. വിദ്യാലയപരിസരങ്ങളിൽ ലഹരിക്കെതിരെയുള്ള കർശന പരിശോധനകൾ തുടരുന്നതായിരിക്കും.
പരിശോധന സംഘത്തിൽ സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ എം പ്രസാദ്,ജൂലിമോൾ, സതീഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) വത്സൻ. പി വി.,ഗ്രേഡ് പ്രിവെൻറ്റീവ് ഓഫീസർമാരായ സതീഷ് വിളങ്ങോട്ട് ഞാലിൽ, സജേഷ് പികെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ധന്യ ദാമോദരൻ എന്നിവർ പങ്കെടുത്തു.
Joint inspection by food & safety departments