എഡിജിപി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല

എഡിജിപി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല
Sep 21, 2024 12:49 PM | By sukanya

 തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെ കൈവിടാതെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. എം ആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൊലീസ് സേനയുടെ മനോവീര്യം തകർക്കുന്ന നിലപാടുകൾ അംഗീകരിക്കാനാകില്ല.

അജിത്തിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണ റിപ്പോർട്ട് വരട്ടെ. അതിന് ശേഷം നടപടി ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ആരോപണങ്ങള്‍ ഔദ്യോഗിക കൃത്യനിർ വഹണത്തിന് തടസമായിട്ടുണ്ടെങ്കിലോ ബാധിച്ചിട്ടുണ്ടെങ്കിലോ നടപടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയും മുഖ്യമന്ത്രി തള്ളി. ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച തന്‍റെ ഇടനിലക്കാരമായി കണ്ടു എന്നതായിരുന്നു ആരോപണം. രാഷ്ട്രീയ ദൗത്യങ്ങൾക്കായി പൊലീസിനെ അയക്കുന്നത് ഞങ്ങളുടെ രീതിയല്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. പൂരം വിവാദത്തില്‍ പരിശോധന നടക്കുന്നു. നിലവില്‍ പുറത്തുവന്ന വിവരാവകാശ മറുപടി വസ്തുത അനുസരിച്ചല്ല. തെറ്റായ വിവരം നല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിന് കൂടുതല്‍ സമയം നീട്ടി ചോദിച്ചിരുന്നു. ഈ മാസം 24 നകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും എന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ല, അദ്ദേഹം തന്നെ അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Pinarayi vijayan

Next TV

Related Stories
കണ്ണൂർ റൂഡ് സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രാവൽ ആൻ്റ്   ടൂറിസം യുവസംരംഭക പരിശീലന പരിപാടി സംഘടിപ്പിച്ചു

Sep 21, 2024 02:43 PM

കണ്ണൂർ റൂഡ് സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രാവൽ ആൻ്റ് ടൂറിസം യുവസംരംഭക പരിശീലന പരിപാടി സംഘടിപ്പിച്ചു

കണ്ണൂർ റൂഡ് സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രാവൽ ആൻ്റ് ടൂറിസം യുവസംരംഭക പരിശീലന പരിപാടി...

Read More >>
15 അടി താഴ്ചയില്‍ നിന്ന് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മാല്‍പെ; ഏത് ലോറിയെന്ന് പറയാനായിട്ടില്ലെന്ന് മനാഫ്

Sep 21, 2024 02:25 PM

15 അടി താഴ്ചയില്‍ നിന്ന് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മാല്‍പെ; ഏത് ലോറിയെന്ന് പറയാനായിട്ടില്ലെന്ന് മനാഫ്

15 അടി താഴ്ചയില്‍ നിന്ന് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മാല്‍പെ; ഏത് ലോറിയെന്ന് പറയാനായിട്ടില്ലെന്ന്...

Read More >>
തളിപ്പറമ്പ് ആയുഷ് വയോജന ഹോമിയോപതി മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു

Sep 21, 2024 02:16 PM

തളിപ്പറമ്പ് ആയുഷ് വയോജന ഹോമിയോപതി മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു

തളിപ്പറമ്പ് ആയുഷ് വയോജന ഹോമിയോപതി മെഡിക്കൽക്യാമ്പ്...

Read More >>
തളിപ്പറമ്പ് ദേശീയപാതയിൽ  ടാങ്കർ ലോറി  താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

Sep 21, 2024 02:05 PM

തളിപ്പറമ്പ് ദേശീയപാതയിൽ ടാങ്കർ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

തളിപ്പറമ്പ് ദേശീയപാതയിൽ ടാങ്കർ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്...

Read More >>
 ‘ദുരന്ത മുഖത്ത് രാഷ്ട്രീയം കളിക്കുന്നു’; പ്രതിപക്ഷത്തിനെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

Sep 21, 2024 01:56 PM

‘ദുരന്ത മുഖത്ത് രാഷ്ട്രീയം കളിക്കുന്നു’; പ്രതിപക്ഷത്തിനെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

‘ദുരന്ത മുഖത്ത് രാഷ്ട്രീയം കളിക്കുന്നു’; പ്രതിപക്ഷത്തിനെ രൂക്ഷ വിമര്‍ശനവുമായി...

Read More >>
സിപിഎമ്മിൻ്റെ മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

Sep 21, 2024 01:01 PM

സിപിഎമ്മിൻ്റെ മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

സിപിഎമ്മിൻ്റെ മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് അന്തരിച്ചു...

Read More >>
Top Stories