ട്രക്ക് കണ്ടെത്തി, ഉടൻ പുറത്ത് ഇറക്കും, സ്ഥിരീകരിച്ച് കാർവാർ എംഎൽഎ

ട്രക്ക് കണ്ടെത്തി, ഉടൻ പുറത്ത് ഇറക്കും, സ്ഥിരീകരിച്ച് കാർവാർ എംഎൽഎ
Sep 21, 2024 03:17 PM | By Remya Raveendran

ഷിരൂർ : ദൗത്യം നിർണായക ഘട്ടത്തിൽ. ഷിരൂരിലെ ട്രക്ക് കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി. ഉടൻ പുറത്തെടുക്കുമെന്ന് കാർവാർ എംഎൽഎ അറിയിച്ചു. ലോറിയുള്ളത് 15 അടി താഴ്ചയിൽ പുഴയുടെ അടിത്തട്ടിലാണ് ലോറിയെന്നും എംഎൽഎ അറിയിച്ചു.

എന്നാൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. ലോറി തലകീഴയാണ് കിടക്കുന്നതെന്ന് മാല്‍പെ. ഡ്രഡ്‌ജർ ഈ ഭാഗത്തേക്ക് അടുപ്പിച്ചു. ക്യാമറയുമായി പുഴയിൽ ഇറങ്ങുമെന്ന് മൽപേ അറിയിച്ചു. Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ നിന്നാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. രണ്ട് ടയറിന്‍റെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് മൽപേ അറിയിച്ചു. എന്നാല്‍ ഇത് ഏത് ലോറി എന്ന് പറയാൻ ആയിട്ടില്ലെന്ന് അര്‍ജുന്‍റെ ലോറി ഉടമ മനാഫ് പറഞ്ഞു. ട്രക്കിന്‍റെ മുൻ ഭാഗത്തുള്ള രണ്ട് ടയറും അതിന് നടുവിലുള്ള കമ്പിയുടെ ഭാഗവും കണ്ടുവെന്ന് മനാഫ് അറിയിച്ചു. ബാക്കി മണ്ണിന് അടിയിൽ ആകും ഉള്ളത്. ലോറി തല കീഴായി കിടക്കുന്ന നിലയിലാണ് ഉള്ളതെന്നും മാൽപെ പറഞ്ഞതായി മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്‍ ഉള്‍പ്പടെ മൂന്ന് പേരെ കണ്ടെത്താന്‍ വേണ്ടി ഗംഗാവലി പുഴയിൽ പരിശോധന പുരോഗമിക്കുകയാണ്. പുഴയിൽ ഇറങ്ങി നടത്തിയ പരിശോധനയില്‍ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ രാവിലെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തിരുന്നു. ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ലോറിയിൽ കൊണ്ട് വന്ന മരക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. നേരത്തെ നദിക്കരയിൽ നിന്നും തടിക്കഷണങ്ങൾ ലഭിച്ചിരുന്നു. അർജുൻ ലോറിയിൽ കൊണ്ട് വന്ന തടിക്കഷ്ണമാണെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചു. 

Foundlory

Next TV

Related Stories
ഇടുക്കി ജില്ലക്ക് ഇന്ന് ചരിത്രദിനം  ജില്ലയുടെ ചരിത്രത്തിൽ ആദ്യമായി  വിമാനം പറന്നിറങ്ങും

Nov 11, 2024 07:30 AM

ഇടുക്കി ജില്ലക്ക് ഇന്ന് ചരിത്രദിനം ജില്ലയുടെ ചരിത്രത്തിൽ ആദ്യമായി വിമാനം പറന്നിറങ്ങും

ഇടുക്കി ജില്ലക്ക് ഇന്ന് ചരിത്രദിനം ജില്ലയുടെ ചരിത്രത്തിൽ ആദ്യമായി വിമാനം...

Read More >>
മുന്നറിയിപ്പില്ലാതെ ജനവാസ മേഖലകൾ ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തുന്നു: പ്രിയങ്ക ഗാന്ധി

Nov 11, 2024 05:18 AM

മുന്നറിയിപ്പില്ലാതെ ജനവാസ മേഖലകൾ ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തുന്നു: പ്രിയങ്ക ഗാന്ധി

മുന്നറിയിപ്പില്ലാതെ ജനവാസ മേഖലകൾ ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തുന്നു: പ്രിയങ്ക...

Read More >>
പള്ളിക്കുന്ന് ലൂർദ് മാതാ പള്ളി സന്ദർശിച്ച് പ്രിയങ്ക ഗാന്ധി: പള്ളിയിൽ പ്രിയങ്കയ്ക്ക് വേണ്ടി പ്രാർഥന നടത്തി

Nov 11, 2024 05:17 AM

പള്ളിക്കുന്ന് ലൂർദ് മാതാ പള്ളി സന്ദർശിച്ച് പ്രിയങ്ക ഗാന്ധി: പള്ളിയിൽ പ്രിയങ്കയ്ക്ക് വേണ്ടി പ്രാർഥന നടത്തി

പള്ളിക്കുന്ന് ലൂർദ് മാതാ പള്ളി സന്ദർശിച്ച് പ്രിയങ്ക ഗാന്ധി: പള്ളിയിൽ പ്രിയങ്കയ്ക്ക് വേണ്ടി പ്രാർഥന...

Read More >>
മുദ്രാ കിരണം പദ്ധതി ഉദ്ഘാടനം  നവംബർ 11ന്

Nov 11, 2024 05:13 AM

മുദ്രാ കിരണം പദ്ധതി ഉദ്ഘാടനം നവംബർ 11ന്

മുദ്രാ കിരണം പദ്ധതി ഉദ്ഘാടനം നവംബർ...

Read More >>
പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 19ന്

Nov 11, 2024 05:11 AM

പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 19ന്

പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ...

Read More >>
വൈദ്യുതി മുടങ്ങും

Nov 11, 2024 05:09 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
Top Stories










News Roundup