മുന്നറിയിപ്പില്ലാതെ ജനവാസ മേഖലകൾ ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തുന്നു: പ്രിയങ്ക ഗാന്ധി

മുന്നറിയിപ്പില്ലാതെ ജനവാസ മേഖലകൾ ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തുന്നു: പ്രിയങ്ക ഗാന്ധി
Nov 11, 2024 05:18 AM | By sukanya

നായ്ക്കട്ടി: മുന്നറിയിപ്പില്ലാതെ ജനവാസ മേഖലകൾ ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തുകയാണെന്ന് വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ നായ്ക്കട്ടിയിൽ നടന്ന കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ആദിവാസികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ഇന്ദിരാഗാന്ധി ഒരുപാട് കാര്യങ്ങൾ ചെയ്തു. യു.പി.എ സർക്കാർ വനാവകാശ സംരക്ഷണ നിയമവും വിദ്യാഭ്യാസ അവകാശനിയമവും തൊഴിലുറപ്പ് നിയമവും കൊണ്ടുവന്നു. ഈ അവകാശങ്ങളാണ് ബി.ജെ.പി ഇന്ന് അട്ടിമറിയിച്ചു കൊണ്ടിരിക്കുന്നത്. ആദിവാസികളുടെ ഭൂമി കോർപ്പറേറ്റുകൾക്ക് പതിച്ചു നൽകുന്നു.

വനാവകാശ നിയമത്തിൽ വെള്ളം ചേർത്ത് കൊണ്ടിരിക്കുന്നു. തൻ്റെ മുത്തശി ഇന്ദിരാഗാന്ധിക്ക് ഇന്ത്യയിലെ ആദിവാസി സമൂഹവുമായി വലിയ ബന്ധമുണ്ടായിരുന്നു. ബി.ജെ.പിയുടേത് ഭിന്നിപ്പിക്കലിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണ്. ബി.ജെ.പിയുടെ എല്ലാ നയങ്ങളും കുറച്ചു സമ്പന്നരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമുള്ളതാണെന്ന് അവർ കുറ്റപ്പെടുത്തി. ഈ നിയോജക മണ്ഡലത്തിൻ്റെ കാലങ്ങളായുള്ള ആവശ്യമാണ് മാനന്തവാടിയിൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുകയെന്നുള്ളത്. അതിനുവേണ്ടി തന്റെ സഹോദരൻ ഒരുപാട് ശ്രമം നടത്തി. അതിനുവേണ്ടി താൻ പോരാട്ടം തുടരുമെന്ന് പ്രിയങ്ക പറഞ്ഞു. രാത്രി യാത്ര നിരോധനവും വന്യജീവി ആക്രമണവും ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നമാണ്. ഉന്നത വിദ്യാഭ്യാസം ലഭിക്കാൻ വേണ്ടി ജനങ്ങൾ പ്രയാസം നേരിടുന്നു. കുട്ടികളെ പഠിപ്പിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നു. അവരുടെ ഫീസ് അടയ്ക്കാൻ വേണ്ടി വായ്പ എടുക്കുന്നു. എന്നിട്ടും നമ്മുടെ കുട്ടികൾക്ക് ഇവിടെ കിട്ടുന്ന അവസരങ്ങൾ വളരെ കുറവാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ നേതാക്കൾ ജനങ്ങളിൽ നിന്നും മാറി നിൽക്കുന്നവരാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ, എം.എൽ.എമാരായ ടി. സിദ്ദീഖ്, ഐ.സി ബാലകൃഷ്ണൻ, മുൻ എം.എൽ.എ സി. മമ്മൂട്ടി,

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി പി. മുഹമ്മദ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ മാടാക്കര അബ്ദുല്ല, കൺവീനർ ഡി.പി രാജശേഖരൻ, എം.എ അസൈനാർ, ടി. അവറാൻ, ബെന്നി കൈനിക്കൽ, രാമചന്ദ്രൻ, ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ സതീശ്, എൻ. ഉസ്മാൻ പങ്കെടുത്തു.

kalpetta

Next TV

Related Stories
ബസ്സിടിച്ച് ഗുരുതര പരിക്ക്; യുവതിക്ക് 31,62,965 രൂപയും 8 ശതമാനം പലിശയും കോടതി ചെലവും നഷ്ടപരിഹാരം നൽകാൻ വിധി

Nov 13, 2024 02:06 PM

ബസ്സിടിച്ച് ഗുരുതര പരിക്ക്; യുവതിക്ക് 31,62,965 രൂപയും 8 ശതമാനം പലിശയും കോടതി ചെലവും നഷ്ടപരിഹാരം നൽകാൻ വിധി

ബസ്സിടിച്ച് ഗുരുതര പരിക്ക്; യുവതിക്ക് 31,62,965 രൂപയും 8 ശതമാനം പലിശയും കോടതി ചെലവും നഷ്ടപരിഹാരം നൽകാൻ...

Read More >>
സ്കൂൾ കായികമേള അലങ്കോലമാക്കാന്‍ നീക്കം, മൂന്നംഗ സമിതി അന്വേഷിക്കും; രണ്ട് സ്കൂളുകളോടും വിശദീകരണം തേടും

Nov 13, 2024 01:52 PM

സ്കൂൾ കായികമേള അലങ്കോലമാക്കാന്‍ നീക്കം, മൂന്നംഗ സമിതി അന്വേഷിക്കും; രണ്ട് സ്കൂളുകളോടും വിശദീകരണം തേടും

സ്കൂൾ കായികമേള അലങ്കോലമാക്കാന്‍ നീക്കം, മൂന്നംഗ സമിതി അന്വേഷിക്കും; രണ്ട് സ്കൂളുകളോടും വിശദീകരണം...

Read More >>
പ്രതികളുടെ വീട് ഇടിച്ച് നിരത്തരുത്; ബുള്‍ഡോസര്‍ രാജ് വേണ്ടെന്ന് സുപ്രീംകോടതി

Nov 13, 2024 01:03 PM

പ്രതികളുടെ വീട് ഇടിച്ച് നിരത്തരുത്; ബുള്‍ഡോസര്‍ രാജ് വേണ്ടെന്ന് സുപ്രീംകോടതി

പ്രതികളുടെ വീട് ഇടിച്ച് നിരത്തരുത്; ബുള്‍ഡോസര്‍ രാജ് വേണ്ടെന്ന്...

Read More >>
വീട്ടമ്മയുടെ പീഡന പരാതി:  പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കരുത്; ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Nov 13, 2024 12:34 PM

വീട്ടമ്മയുടെ പീഡന പരാതി: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കരുത്; ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

വീട്ടമ്മയുടെ പീഡന പരാതി: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കരുത്; ഉത്തരവ് ഹൈക്കോടതി...

Read More >>
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില താഴേക്ക്

Nov 13, 2024 11:49 AM

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില താഴേക്ക്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില...

Read More >>
ആറളം ഫാം ടി ആർ ഡി എം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

Nov 13, 2024 11:26 AM

ആറളം ഫാം ടി ആർ ഡി എം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

ആറളം ഫാം ടി ആർ ഡി എം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്...

Read More >>
Top Stories










News Roundup