ചുങ്കക്കുന്ന്: ഗവ: യു പി സ്കൂൾ ചുങ്കക്കുന്നിൽ സ്കൂൾ തല കലോത്സവം 'മാറ്റൊലി' സംഘടിപ്പിച്ചു. എൽ.പി, യു പി വിഭാഗങ്ങളിലായി 174 കുട്ടികൾ വിവിധ പരിപാടികളിൽ പങ്കെടുത്തു. പദ്യം ചെല്ലൽ, നാടോടി നൃത്തം, ആംഗ്യപ്പാട്ട്, മോണോ ആക്ട് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി കുട്ടികൾക്ക് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.
സീനിയർ അധ്യാപകൻ ശ്രീ ഷാവു കെ.വി, അധ്യാപകരായ അതുല്യ എ.എം, സിനി കെ. സെബാസ്റ്റ്യൻ, നിതിൻ കെ. വി, ക്രിസ്റ്റോ ജോസ്, ഗ്രീഷ്മ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Govt. U.P. The school held a kalolsavam at Chungakunnu