---
title: "ആറളം അക്ഷര ഗ്രാമീണ വായനശാല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി"
english_title: "Aralam Akshara Library donated to the Chief Minister's Distress Relief Fund. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237813/aralam-akshara-library-donated-to-the-chief-ministers-distress-relief-fund"
published_at: "2024-09-24T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2e7ba5db9e_akshara.jpg"
keywords: []
---

# ആറളം അക്ഷര ഗ്രാമീണ വായനശാല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

> **Lead Summary:** ഇരിട്ടി: ആറളം ഗ്രാമ പഞ്ചായത്തിൽ 3ാം വാർഡിൽ പ്രവർത്തിക്കുന്ന അക്ഷര ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വയനാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. മുപ്പതിനായിരം രൂപയുടെ യുടെ ചെക്ക് ആറളം ഗ്രാമ പഞ്ചായത് പ്രസിഡന്റ്‌ കെ പി രാജേഷ് ഏറ്റുവാങ്ങി.

## Article Content

ഇരിട്ടി: ആറളം ഗ്രാമ പഞ്ചായത്തിൽ 3ാം വാർഡിൽ പ്രവർത്തിക്കുന്ന അക്ഷര ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വയനാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. മുപ്പതിനായിരം രൂപയുടെ യുടെ ചെക്ക് ആറളം ഗ്രാമ പഞ്ചായത് പ്രസിഡന്റ്‌ കെ പി രാജേഷ് ഏറ്റുവാങ്ങി.

വായനശാലയുടെ പുസ്തക വിതരണ ഉദ്‌ഘാടനവും പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ജെസ്സിമോൾ കെ ജെ ആധ്യക്ഷത വഹിച്ചു. ജോസഫ് പുനമാറ്റം, മാത്യു സ്രായിൽ, ജോളി പുത്തൻപുറയ്ക്കൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ജെയിംസ് പാറേൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മാത്യു ചീരം കുന്നേൽ ജോസ് പുത്തൻപുരയ്‌ക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237813/aralam-akshara-library-donated-to-the-chief-ministers-distress-relief-fund)