പേരാവൂർ : ഒക്ടോബർ 2 മുതൽ 2025 മാർച്ച് 31 വരെ നടക്കുന്ന "മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ" പ്രവർത്തനങ്ങളുടെ പ്രചാരണാർത്ഥം ഒക്ടോബർ 2 ന് ജില്ലയിൽ നടക്കുന്ന മാതൃക ശുചിത്വ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം പേരാവൂരിൽ നടക്കും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ജലാഞ്‌ജലി പദ്ധതിയിൽ ഉൾപ്പെടുത്തി 38 ലക്ഷം രൂപ ചിലവിൽ നിടുംപൊയിൽ ചുരത്തിൽ നിർമ്മിച്ച 'ശുചിത്വ വേലി' യാണ് ഉദ്ഘാടനം ചെയ്യുക.
ജനവാസമില്ലാത്ത ചുരങ്ങളിലെ വനത്തിലും, ജലാശയത്തിലും വ്യാപകമായി മാലിന്യം തള്ളപെടുന്നതിനെതുടർന്നാണ് പ്രതിരോധത്തിനായി വേലി നിർമിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയിൽ നടന്ന സംഘാടക സമിതി രൂപീകരണത്തിൽ ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ പദ്ധതി വിശദീകരിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ആന്റണി സെബാസ്റ്റ്യൻ, എം റിജി, വി ഹൈമാവധി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി ഗീത, ജൂബിലി ചാക്കോ,ബ്ലോക്ക് സ്ഥിര സമിതി അധ്യക്ഷൻ എ ടി കെ കുഞ്ഞമ്മദ്,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ സജീവൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: കെ സുധാകരൻ(കൺവീനർ), ആന്റണി സെബാസ്റ്റ്യൻ, എം റിജി,പ്രീത ദിനേശൻ,വി ഗീത, എ ടി കെ കുഞ്ഞമ്മദ്(വൈസ് ചെയർമാൻമാർ),ആർ സജീവൻ(കൺവീനർ), ബിജു ജോസഫ്, റെജി പി മാത്യു(ജോയിൻ കൺവീനർമാർ).
District-level inauguration of cleanliness model