---
title: "മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദേശാനുസരണമാണ് പൂരം കലക്കിയതെന്ന് വി ഡി സതീശൻ "
english_title: " 'Thrissur Pooram was disrupted as per the instructions of Chief Minister Pinarayi Vijayan'"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238760/thrissur-pooram-was-disrupted-as-per-the-instructions-of-chief-minister-pinarayi-vijayan"
published_at: "2024-09-28T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f836a748ef1_vd-satheesan-campaign.jpg"
keywords: []
---

# മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദേശാനുസരണമാണ് പൂരം കലക്കിയതെന്ന് വി ഡി സതീശൻ 

> **Lead Summary:** കൊച്ചി: മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദേശാനുസരണമാണ് എഡിജിപിയുടെ നേതൃത്വത്തില്‍ പൂരം കലക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൂരം നടക്കുന്ന ദിവസം രാവിലെ മുതല്‍ കമ്മീഷണര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ട് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ അന്തം കമ്മികള്‍ പോലും വിശ്വസിക്കില്ല. ഇടപെടാതിരുന്നത് മുന്‍ധാരണപ്രകാരമാണ്. ഇതിന്റെ ആരംഭം 2023 മെയ് മാസത്തില്‍ എഡിജിപി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കണ്ടത് മുതലാണ്. സെപ്റ്റംബറില്‍ ഞങ്ങള്‍ അസംബ്ലിയില്‍ പറഞ്ഞതാണ്, ഞങ്ങള്‍ ഉന്നയിച്ച അഞ്ച് വിഷയങ്ങളാണ് പി വി അന്‍വര്‍ ഇന്ന് ഉന്നയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

## Article Content

കൊച്ചി: മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദേശാനുസരണമാണ് എഡിജിപിയുടെ നേതൃത്വത്തില്‍ പൂരം കലക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൂരം നടക്കുന്ന ദിവസം രാവിലെ മുതല്‍ കമ്മീഷണര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ട് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ അന്തം കമ്മികള്‍ പോലും വിശ്വസിക്കില്ല. ഇടപെടാതിരുന്നത് മുന്‍ധാരണപ്രകാരമാണ്. ഇതിന്റെ ആരംഭം 2023 മെയ് മാസത്തില്‍ എഡിജിപി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കണ്ടത് മുതലാണ്. സെപ്റ്റംബറില്‍ ഞങ്ങള്‍ അസംബ്ലിയില്‍ പറഞ്ഞതാണ്, ഞങ്ങള്‍ ഉന്നയിച്ച അഞ്ച് വിഷയങ്ങളാണ് പി വി അന്‍വര്‍ ഇന്ന് ഉന്നയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇവിടെ നടക്കുന്ന എല്ലാ മാഫിയ പ്രവര്‍ത്തങ്ങളുടെ രാഷ്ട്രീയ പിതൃത്വം സിപിഎംനാണ്. കേരളത്തിന്റെ മതേതര മുഖം നഷ്ടപ്പെടുത്തി വര്‍ഗ്ഗീയ ശക്തികള്‍ക്ക് വിജയം സമ്മാനിച്ച മുഖ്യമന്ത്രി രാജിവെക്കണം. കേരള ജനതക്ക് പൊറുക്കാന്‍ പറ്റാത്ത തെറ്റാണ് മുഖ്യമന്ത്രിചെയ്‌തെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തൃശ്ശൂരില്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി രഹസ്യ ചര്‍ച്ച നടത്തുകയും പിന്നീട് പൂരം അട്ടിമറിക്കുകയും ബിജെപിക്ക് വിജയം സമ്മാനിക്കുകയും ചെയ്തതില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തെക്കേ ഗോപുര നടയില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238760/thrissur-pooram-was-disrupted-as-per-the-instructions-of-chief-minister-pinarayi-vijayan)