വയനാട്ടിലെ പാരിസ്ഥിതിക ദുർബല പ്രദേശങ്ങളിൽ 'ഏർലി വാണിംഗ് സിസ്റ്റം' സ്ഥാപിക്കും

വയനാട്ടിലെ പാരിസ്ഥിതിക ദുർബല പ്രദേശങ്ങളിൽ 'ഏർലി വാണിംഗ് സിസ്റ്റം' സ്ഥാപിക്കും
Sep 29, 2024 10:50 PM | By sukanya

കൽപ്പറ്റ: വയനാട്ടിലെ പാരിസ്ഥിതിക ദുർബല പ്രദേശങ്ങളിൽ ഉരുൾ പൊട്ടൽ പ്രവചിക്കാൻ സാധിക്കുന്ന ഏർലി വാണിംഗ് സിസ്റ്റം സ്ഥാപിക്കാൻ വിമൻ ചേംബർ ഓഫ് കൊമേഴ്‌സിന് കോർപ്പറേറ്റുകളുടെ സഹായ വാദ്ഗാനം. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, വിംസ് ഗ്രൂപ്പ് ഓഫ് മെഡിക്കൽ കോളേജ്, റിലയൻസ് ഫൗണ്ടേഷൻ, തുടങ്ങിയ കോർപ്പറേറ്റ് സ്ഥാപനങ്ങളാണ് വിമൻ ചേംബറിന്റെ ഉദ്യമത്തെ പിന്തുണക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്.

ഇന്ന് വയനാട്ടിലെ മേപ്പാടിയിൽ വിമൻ ചേംബർ സംഘടിപ്പിച്ച റീ തിങ്ക് വയനാട് പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവിലാണ് ഇവർ ഇക്കാര്യത്തിൽ സന്നദ്ധത വ്യക്തമായിട്ടുള്ളത്. ഹിമാചൽ പ്രദേശിലെ മണ്ഡി ഐ.ഐ.ടി യിലെ വിദഗ്ധർ വികസിപ്പിച്ചെടുത്ത ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനമാണ് വയനാട്ടിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. കൃത്യമായി ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകാൻ സാധിക്കുന്ന സാങ്കേതിക സംവിധാനം സ്ഥാപിക്കാൻ വിമൻ ചേമ്പറും ഐ.ഐ.ടി മണ്ഡി യും ധാരണയിൽ എത്തിയിരുന്നു. ചെമ്പ്ര , ലക്കിടി ചുരം കവാടം, കുറുമ്പാലക്കോട്ട, ബാണാസുരമാല (പടിഞ്ഞാറെത്തറ,) മണിക്കുന്നുമല , അമ്പുകുത്തിമല ( ഫാന്റം റോക്ക്) അട്ടമല തുടങ്ങിയ അതീവ ദുർബല പ്രദേശങ്ങളിൽ ഏർലി വാണിംഗ് സിസ്റ്റം കോർപ്പറേറ്റുകളുടെ സഹായത്തോടെ ജില്ലാ ഭരണ കൂടവുമായി സഹകരിച്ച് സ്ഥാപിക്കാനാണ് വിമൻ ചേംബർ ഉദ്ദേശിക്കുന്നത്.

ഇക്കാര്യത്തിൽ ജില്ലാ ഭരണ സംവിധാനത്തിന് എല്ലാ പിന്തുണയും വിമൻ ചേംബർ നൽകും. ആറ് സെഷനുകളിലായി നടന്ന കോൺക്ലേവിൽ വിവിധ സെഷനുകളിൽ പതിഞ്ചോളം വിദഗ്ദ്ധർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. വിമൻ ചേംബർ പ്രസിഡന്റ് ബിന്ദു മിൽട്ടൺ ആമുഖ പ്രസംഗവും സ്വാഗതവും പറഞ്ഞു. അസിസ്റ്റന്റ് കല്കട്ടർ ഗൗതം രാജ് ഉദ്ഘാടനം ചെയ്തു. ഐ ഐ ടി മണ്ഡിയിലെ ഡോക്ടർ വരുൺ ദത്ത് ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനത്തെക്കുറിച്ചുള്ള പ്രസന്റേഷൻ നടത്തി. ടി സിദ്ധീക്ക് എംഎ.എൽ.എ , റിലയൻസ് ഫൗണ്ടേഷൻ ദേശീയ മേധാവി അനിമേഷ് പ്രകാശ്, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി നോർത്ത് കേരള സോണൽ ചെയർമാൻ സന്തോഷ് കാമത്ത് , വിംസ് ഡി.ജി.എം ഡോകടർ ഷാനവാസ് പള്ളിയാൽ, മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോക്ടർ ഗോപകുമാർ കർത്താ, ആർക്കിടെക്ട് ജി ശങ്കർ, ടൂറിസം കൺസൽട്ടൻറ് സുമേഷ് മംഗലശ്ശേരി, രാജേഷ് കൃഷ്ണൻ, തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനി സിഇഒ, അഡ്വ. വി പി എൽദോ ബാർ അസോസിയേഷൻ പ്രെസിഡന്റ്റ്, ജേർണലിസ്റ്റ് അനഘ, ആൽവിൻ കെന്റ് ദുരന്തഭൂമിയിൽ സന്നദ്ധ പ്രവർത്തനം നടത്തിയ രമേശ്, ബഷീർ, ബെന്നി എന്നിവർ സംസാരിച്ചു. ചേംബർ സെക്രട്ടറി എം.ഡി ശ്യാമള നന്ദി പറഞ്ഞു.

'Early Warning System' To Be Installed In Ecologically Vulnerable Areas Of Wayanad

Next TV

Related Stories
എസ്എടി ആശുപത്രി ഇരുട്ടിലാകാൻ കാരണം വിവിധ വകുപ്പുകളുടെ ഗുരുതര അനാസ്ഥ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

Sep 30, 2024 10:18 AM

എസ്എടി ആശുപത്രി ഇരുട്ടിലാകാൻ കാരണം വിവിധ വകുപ്പുകളുടെ ഗുരുതര അനാസ്ഥ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

എസ്എടി ആശുപത്രി ഇരുട്ടിലാകാൻ കാരണം വിവിധ വകുപ്പുകളുടെ ഗുരുതര അനാസ്ഥ; അന്വേഷണത്തിന് ഉത്തരവിട്ട്...

Read More >>
മൈസൂരിൽ  ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്:   64 പേർ അറസ്റ്റിൽ

Sep 30, 2024 09:27 AM

മൈസൂരിൽ ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്: 64 പേർ അറസ്റ്റിൽ

മൈസൂരിൽ ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്: 64 പേർ അറസ്റ്റിൽ...

Read More >>
സംസ്ഥാനത്ത് ഇന്നും മഴ തുടരും

Sep 30, 2024 09:23 AM

സംസ്ഥാനത്ത് ഇന്നും മഴ തുടരും

സംസ്ഥാനത്ത് ഇന്നും മഴ തുടരും...

Read More >>
ബലാത്സംഗക്കേസ്; സിദ്ദീഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതിയില്‍

Sep 30, 2024 09:10 AM

ബലാത്സംഗക്കേസ്; സിദ്ദീഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതിയില്‍

ബലാത്സംഗക്കേസ്; സിദ്ദീഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രിം...

Read More >>
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

Sep 30, 2024 08:41 AM

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ഗസ്റ്റ് ഇൻസ്ട്രക്ടർ...

Read More >>
ഇന്ന് 7 മണി മുതൽ ബിവറേജിന്   രണ്ട്  നാൾ സമ്പൂർണ ഡ്രൈഡേ

Sep 30, 2024 08:34 AM

ഇന്ന് 7 മണി മുതൽ ബിവറേജിന് രണ്ട് നാൾ സമ്പൂർണ ഡ്രൈഡേ

ഇന്ന് 7 മണി മുതൽ ബിവറേജിന് രണ്ട് നാൾ സമ്പൂർണ...

Read More >>
Top Stories










News Roundup