തളിപ്പറമ്പ് : എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസ്സി. എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ പന്നിയൂർ പൂമംഗലം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ വിദേശമദ്യം വില്പന നടത്തുന്നതിനിടയിൽ പന്നിയൂർ അയ്യൂബ്(46) പിടിയിലായി.
വർഷങ്ങളായി പന്നിയൂർ, പൂമംഗലം ഭാഗങ്ങളിൽ മദ്യവില്പന നടത്തുന്ന ഇയാൾ എക്സൈസിനെ വെട്ടിച്ച് പലതവണ രക്ഷപ്പെടുകയായിരുന്നു. മദ്യം വാങ്ങാൻ എന്ന വ്യാജേന മഫ്തി വേഷത്തിലെത്തിയ എക്സൈസ് സംഘം വില്പന നടത്തുന്നതിനടയിൽ ഇയാളെ 13 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി (6.500 ലിറ്റർ) പിടികൂടുകയായിരുന്നു.
അസ്സി: എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ് മലപ്പട്ടത്തിന് പുറമെ അസി. എക്സൈസ് ഇൻസ്‌പെക്ടർ പി. പി. മനോഹരൻ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ നികേഷ് കെ. വി., സിവിൽ എക്സൈസ് ഓഫീസർമാരായ സജിൻ എ. വി., ശ്യാംരാജ് എം. വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത മീത്തൽ വീട്ടിൽ എന്നിവരടങ്ങിയ സംഘമാണ് വളരെ തന്ത്രപരമായി അയ്യൂബിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
Arrested