തളിപ്പറമ്പ : ചപ്പാരപ്പടവ് മടംത്തട്ടിനടുത്ത് ലോറിക്ക് തീപിടിച്ചു. പ്ലൈവുഡ് കയറ്റി പോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. ആളപായമില്ല വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. പ്ലൈവുഡ് ആയി പോവുകയായിരുന്ന കെ എൽ 64 7371 നമ്പർ ലോറിയ്ക്കാണ് തീപ്പിടിച്ചത്. ക്യാബിൻ പൂർണമായും കത്തി നശിച്ചു. എൻജിൻ ഓവർ ഹീറ്റായതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
മൂന്നു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തളിപ്പറമ്പിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയും സ്ഥലത്തെത്തിയിരുന്നു.
Lorryfirechapparapadavu