പരിയാരം : സി. പി. ഐ. (എം) പരിയാരം ലോക്കൽ സമ്മേളനം ചിതപ്പിലെ പൊയിലിൽ ആരംഭിച്ചു. ചിതപ്പിലെ പൊയിൽ എം. കുമാരൻ നഗറിൽ ജില്ലാ കമ്മറ്റി അംഗം ബിനോയ് കുര്യൻ സമ്മേളനം ഉൽഘാടനം ചെയ്തു. ഇ തമ്പാൻ പതാക ഉയർത്തി. സംഘാടക സമിതി ചെയർമാൻ ടി.വി. പത്മലോചനൻ അദ്ധ്യക്ഷനായി.
കൺവീനർ പി.പി. മോഹനൻ സ്വാഗതം പറഞ്ഞു. ലോക്കൽ സിക്രട്ടറി എം.ടി. മനോഹരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.എം. കൃഷ്ണൻ, പി മുകുന്ദൻ, കെ കൃഷ്ണൻ, ടി ലത, എ രാജേഷ്, കെ.കെ. രാമചന്ദ്രൻ, പി.സി. റഷീദ് എന്നിവർ സംസാരിച്ചു.
Cpimlocalsammelanam