തളിപ്പറമ്പ : തളിപ്പറമ്പ നഗരസഭയുടെ നവീകരിച്ച ബയോഗ്യാസ് പ്ലാൻ്റ് ഉദ്ഘാടനം നടന്നു. ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ നബീസ ബീവി, , ഖദീജ കെ പി, കൗൺസിലർമാരായ റഹ്മത്ത് ബീഗം, റസിയ, മനോജ്, രമേശ്, ഓ സുഭാഗ്യം, ഗിരീശൻ സി വി, വത്സല, വാസന്തി, സജീറ, സുജാത, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് കെ എസ് റിയാസ്, നഗരസഭ സെക്രട്ടറി സുബൈർ മാനേജർ എ പി രഞ്ജിത്ത് കുമാർ, പ്രദീപ്കുമാർ, നഗരസഭ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
Biogasplantinaguration