അമ്പായത്തോട്: അമ്പായത്തോട് മിത്ര റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനു ബന്ധിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. അമ്പായത്തോട് ടൗണിൽ നിന്നും പറങ്കിമലയിലേക്കുള്ള റോഡിൻ്റെ ഇരുവശവും കാടുവയക്കുകയും കുഴികൾ നികത്തുകയും റോഡും പരിസരവും പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കി വൃത്തിയാക്കുകയും ചെയ്തു .
മിത്ര റസിഡൻസ് അസോസിയേഷനിലെ 23 കുടുംബങ്ങളിൽ നിന്നുള്ള അംഗങ്ങൾ ജോലികളിൽ പങ്കെടുത്തു. പ്രസിഡണ്ട് സ്റ്റാൻസിലാബോസ് വെള്ളാച്ചിറ , സെക്രട്ടറി ജോൺ തോട്ടത്തിൽ, ട്രഷറർ ഷാജി അഞ്ചേരിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Ganthijayanthi