കണ്ണവം : നിർമ്മാണം പൂർത്തിയായി ഉദ്ഘാടനത്തിന് ഒരുങ്ങുന്ന കണ്ണവം പോലീസ് സ്റ്റേഷൻ കെ കെ ശൈലജ എംഎൽഎ സന്ദർശിച്ചു. കണ്ണൂർ ജില്ലയിൽ തന്നെ ആദ്യമായി ആണ് ഹൈടെക് പോലീസ് സ്റ്റേഷൻ ഒരുങ്ങിയിരിക്കുന്നത്. 24 വർഷത്തോളമിടുങ്ങിയ വാടക കെട്ടിടത്തിൽ നിന്നുമാണ് സ്മാർട്ട് കെട്ടിടത്തിലേക്ക് മാറുന്നത്.
ഇരുനിലകളിലായി 80,000 ചതുരശ്ര അടിയിലാണ് സ്റ്റേഷൻ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ബാലൻ, വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ സി ചന്ദ്രൻ, എം വി ഷിജു, കെ വി ശശീന്ദ്രൻ, പി ഷിജിത തുടങ്ങിയവർ സംബന്ധിച്ചു.
Kkhailajavisited