കണ്ണൂർ : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ സി വേണുഗോപാൽ എംപി. സർക്കാർ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സയാണെന്ന് പറഞ്ഞ വേണുഗോപാൽ മുഖ്യമന്ത്രി സിപിഐയെ കളിയാക്കുന്നതിന് തുല്യമാണെന്നും കുറ്റപ്പെടുത്തി.
ഡിജിപിയുടെ റിപ്പോർട്ട് എന്താണെന്ന് ജനങ്ങൾക്ക് അറിയില്ല. എന്തിനാണ് മാറ്റമെന്നും ഉത്തരവിലില്ല. ചുമതലയിൽ നിന്ന് മാറ്റി എന്ന് മാത്രമാണുള്ളത്. ഗുരുതര സംഭവങ്ങൾ ഉണ്ടായിട്ട് ആത്മാർത്ഥമായ നടപടിയാണോ ഉണ്ടായത് എന്നും കെ സി വേണുഗോപാൽ ചോദിച്ചു.
Kcvenugopal