കൊച്ചി: ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജപതിപ്പ് ഷൂട്ട് ചെയ്തത് കോയമ്പത്തൂരിലെ തീയറ്ററിൽ വെച്ചെന്ന് സൈബർ പൊലീസ്. വ്യാജപതിപ്പിന് പിന്നിൽ തമിഴ് റോക്കേഴ്സ് സംഘത്തിൽപ്പെട്ടവർ എന്നും കണ്ടെത്തൽ. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് ARM വ്യാജപതിപ്പ് ടെലഗ്രാമിൽ എത്തിയത്. പിന്നാലെ സംവിധായകൻ ജിതിൻ ലാൽ കൊച്ചി സൈബർ പൊലീസിൽ പരാതി നല്കുകയായിരുന്നു. വിശദമായ അന്വേഷണത്തിലാണ് ചിത്രം പകർത്തിയത് കോയമ്പത്തൂരിലെ തീയറ്ററിൽ നിന്നാണ് എന്ന് കണ്ടെത്തിയത്. സിനിമക്കായി ടിക്കറ്റ് ബുക്ക് ചെയ്തത് കശ്മീരിൽ നിന്നാണ്.
പ്രതികൾക്കായി പ്രത്യേക സംഘം കോയമ്പത്തൂരിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് രണ്ടുപേരെ കുറിച്ച് സുചന ലഭിച്ചു. എന്നാൽ തമിഴ് റോക്കേഴ്സിൽ തന്നെയാണ് അന്വേഷണം എത്തി നിൽക്കുന്നത്. നേരത്തെ ഗുരുവായൂർ അമ്പല നടയിൽ എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് അപ്‌ലോഡ് ചെയ്ത ഒരാളെ കൊച്ചി സൈബർ പൊലീസ് പിടികൂടിയിരുന്നു. വ്യാജപതിപ്പുകൾ തടയാൻ സർക്കാർ ഇടപെടൽ വേണമെന്നാണ് സിനിമ പ്രവർത്തകരുടെ ആവശ്യം. മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നിങ്ങനെ മൂന്നുവേഷങ്ങളിലാണ് അജയൻറെ രണ്ടാം മോഷണത്തിൽ ടൊവിനോ എത്തിയത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നിങ്ങനെ മൂന്നുവേഷങ്ങളിലാണ് അജയൻറെ രണ്ടാം മോഷണത്തിൽ ടൊവിനോ എത്തിയത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്.
Syberpoliceaboutarm