പേരാവൂർ: ആറാമത് പേരാവൂര്‍ മാരത്തണിന്റെ രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ പ്രസിഡന്റ് സ്റ്റാൻലി ജോർജ് അധ്യക്ഷത ചടങ്ങ് ഡിവൈഎസ്പി കെ.വി പ്രമോദൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം കെ.വി ബാബു, പിഎസ്എഫ് ഭാരവാഹികളായ എം.സി കുട്ടിച്ചൻ, പ്രദീപൻ പുത്തലത്ത്, അബ്രഹാം തോമസ്, അനൂപ് നാരായണൻ, യുഎംസി പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ എന്നിവർ സംസാരിച്ചു. ഡിസംബർ 21ന് നടക്കുന്ന മാരത്തണിൽ ഇത്തവണ 5000 പേരെ പങ്കെടുപ്പിക്കാനാണ് സംഘാടകരുടെ ശ്രമം.
Peravoor