ഇരിട്ടി: ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലയണ്‍സ് ഇന്റര്‍നാഷണലിന്റെ സൈറ്റ് ഫോര്‍ കിഡ്‌സ് പദ്ധതി പ്രകാരം കീഴൂര്‍ ബിആര്‍സിയിലെ 190 കുട്ടികള്‍ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു.
ലയണ്‍സ് പ്രസിഡന്റ് റെജി തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ടി.എം.തുളസിദാസ്, ഡിസ്ട്രിക്ട് ക്യാബിനറ്റ് മെമ്പര്‍മാരായ കെ.ടി.അനൂപ്, ജോസഫ് സ്‌കറിയ, കെ.സുരേഷ് ബാബു, ഡോ.ജി.ശിവരാമകൃഷ്ണന്‍, വി.പി.സതീശന്‍, സുരേഷ് മിലന്‍, സെക്രട്ടറി ജോളി അഗസ്റ്റിന്‍, ഷാജി മാത്യു, സലില്‍ എന്നിവര്‍ പ്രസംഗിച്ചു.
Iritty