തിരുവനന്തപുരം: മഹാനവമിയുമായി ബന്ധപ്പെട്ട് പൊതു അവധി പ്രഖ്യാപിച്ചതിനാൽ സംസ്ഥാനത്ത് ഒക്ടോബർ 11ന് നടത്താനിരുന്ന പരീക്ഷകളും സർട്ടിഫിക്കറ്റ് പരിശോധനകളും മാറ്റിവെച്ചതായി പി.എസ്.സി ഓഫിസ് അറിയിച്ചു.
പരീക്ഷ, അഭിമുഖങ്ങൾ, കായികക്ഷമത പരീക്ഷകൾ, സർവീസ് വെരിഫിക്കേഷൻ, പ്രമാണ പരിശോധന, എന്നിവയാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Holiday