ഇരിട്ടി: ആറളം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കലോത്സവം ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷീബ രവി അധ്യക്ഷത വഹിച്ചു. സബ്ജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിയ കഥ, കവിത രചന മത്സരങ്ങളിൽ എച്ച് എസ് , യു പി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ഹിബ ഫാത്തിമ കെ പി, അമീന ഷിഫ കെ പി, ആയിഷത്ത് സ്വാലിഹ് സി എന്നിവർക്കുള്ള അവാർഡ് ദാനം പഞ്ചായത്ത് മെമ്പർ ഷൈൻ ബാബു നിർവഹിച്ചു.
ഗുജറാത്തിൽ വെച്ച് നടന്ന ഇൻറർനാഷണൽ കരാത്തെ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം ചാമ്പ്യയായ ഫാത്തിമ കെ. പി ക്കുള്ള അവാർഡ് പഞ്ചായത്ത് മെമ്പർ അബ്ദുൽ നാസർ ചാത്തോത്ത് വിതരണം ചെയ്തു. ഓരോ ക്ലാസിലും മികവു പുലർത്തിയ വിദ്യാർഥികൾക്കുള്ള പ്രൊഫിഷൻസി അവാർഡ് മദർ പിടിഎ പ്രസിഡണ്ട് ജസീല ടി കെ വിതരണം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുല്ലത്തീഫ് സി , പ്രിൻസിപ്പാൾ ബീന എം കണ്ടത്തിൽ, എച്ച് എം ഇൻ ചാർജ് ലിൻറു കുര്യൻ, ജനറൽ കൺവീനർ സക്കരിയ വിളക്കോട്, സജിന പി, ജയ്സ് ജോർജ്, മുഹമ്മദ് ബഷീർ, അശ്വതി എന്നിവർ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി പല വേദികളിൽ വിവിധ കലാസാഹിത്യ മത്സരങ്ങൾ നടന്നു. തുടർന്നുനടന്ന സമാപന സമ്മേളനത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാർക്കുള്ള ട്രോഫികൾ എസ്എംസി ചെയർമാൻ അറഫുദ്ദീൻ എൻ കെ വിതരണം ചെയ്തു. പിടിഎ അംഗങ്ങളായ സാജിത പി, ബിന്ദു സി വി തുടങ്ങിയവർ സംസാരിച്ചു.
Iritty