ഇരിട്ടി : കേന്ദ്ര ഗവൺമെൻ്റിൻ്റെ പദ്ധതി പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് അംഗൻവാടി ജീവനക്കാർ ഒക്ടോബർ 23 ന് നടത്തുന്ന കണ്ണൂർ ഹെഡ് പോസ്റ്റാഫിസ് സമരം വിജയിപ്പിക്കുന്നതിന് ഇരിട്ടിയിൽ ചേർന്ന അംഗൻവാടി വർക്കേഴ്സ്സ് ആൻഡ് ഹെൽപേഴ്സ് യൂണിയൻ സി ഐ ടി യു മേഖല കൺവൻഷൻ തീരുമാനിച്ചു. സി ഐ ടി യു ഇരിട്ടി ഏറിയ സെക്രട്ടറി ഇ.എസ്. സത്യൻ കൺവെൻഷൻ ഉത്ഘാടനം ചെയ്തു.
അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് മട്ടന്നൂർ പ്രൊജക്റ്റ് സെക്രട്ടറി കെ. സുജാത അദയക്ഷത വഹിച്ചു. ഇരിട്ടി പ്രൊജക്റ്റ് സെക്രട്ടറി ടി.വി. രജനി , യുണിയൻ ജില്ലാ പ്രസിഡന്റ് ശ്രീജാകുമാരി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിക്കൂർ പ്രൊജക്റ്റ് സെക്രട്ടറി പ്രസന്നകുമാരി, ഇരിട്ടി പ്രൊ ജക്റ്റ് പ്രസിഡന്റ് ടി.എഡ്. ശിഷിത എന്നിവർ പ്രസംഗിച്ചു .
Iritty