പേരാവൂർ: പേരാവൂരിൽ ട്വൻ്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചു. എസ് ആർ കോംപ്ലക്സിൽ ലണ്ടൻ ക്യൂൻമേരി യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ- മുഹമ്മദ് എ താഹ (പാട്രൺ) ട്രസ്റ്റിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. നിർധനരായ രോഗികളെ സഹായമെത്തിക്കുക, പാലിയേറ്റീവ് കെയർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം, ഇന്ത്യയ്ക്കകത്തും പുറത്തും വിവിധ കോഴ്സുകൾക്ക് അഡ്മിഷൻ നേടിക്കൊടുക്കുക, വിദേശ ജോലിക്ക് വേണ്ട പേപ്പറുകൾ തയ്യാറാക്കി നൽകുക, ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങളാണ് ട്രസ്റ്റിന് പിന്നിലുള്ളത്. ചടങ്ങിൽ മാനേജിംഗ് ട്രസ്റ്റി ജെയിംസ് എം പോൾ സ്വാഗതം പറഞ്ഞു. ട്രസ്റ്റിൻ്റെ ചെയർമാൻ തോമസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഡോ വി രാമചന്ദ്രൻ, ദേവസ്യ പി ജെ തുടങ്ങിയവർ സംസാരിച്ചു.
Twenty Plus Charitable Trust Starts Functioning In Peravoor