കൊട്ടിയൂർ: മരത്തിന്റെ ശിഖരം തലയിൽ ഇടിച്ച് തൊഴിലാളി മരിച്ചു. കൊട്ടിയൂർ കണ്ടപ്പനത്തെ ചെറുപ്ലാവിൽ ഷാജു ജോസഫ് ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരം മുറിച്ചു നീക്കുന്നതിനിടെ മറ്റൊരു മരത്തിന്റെ ശിഖരം പൊട്ടിവീണ് തലയിലേക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ഷാജുവിനെ കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൊട്ടിയൂർ ചപ്പമല കരിംബുകണ്ടത്തിൽ വച്ചായിരുന്നു അപകടം ഉണ്ടായത്.
പരേതരായ ജോസഫ് റോസമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ഗ്രേസി, അഖില്‍, ആഷ്ലി, എന്നിവർ മക്കളാണ്. മൃതദേഹം കേളകം പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
kottiyoor