---
title: "പേര്യ ചുരം റോഡ് പുനർനിർമ്മാണം: ബോയ്സ് ടൗൺ റോഡ് ഉപരോധിച്ചു"
english_title: "Periya Pass Road Reconstruction: Boys Town Road Blocked"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244112/periya-pass-road-reconstruction-boys-town-road-blocked"
published_at: "2024-10-21T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6715fcdc789a5_perya_1.jpg"
keywords: []
---

# പേര്യ ചുരം റോഡ് പുനർനിർമ്മാണം: ബോയ്സ് ടൗൺ റോഡ് ഉപരോധിച്ചു

> **Lead Summary:** മാനന്തവാടി: പേരിയ ചുരം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോയ്സ് ടൗൺ റോഡ് ഉപരോധിച്ചു. കനത്ത മഴയിൽ മാനന്തവാടി തലശ്ശേരി റോഡ് തകർന്നിട്ട് 82 ദിവസം പിന്നിട്ടിട്ടും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം ഇല്ലായ്മയും അശാസ്ത്രീയമായ നിർമ്മാണ രീതികൊണ്ടുണ്ടാകുന്ന മണ്ണിടിച്ചലിലും പ്രതിക്ഷേധിച്ചാണ് ആക്ഷൻ കമ്മിറ്റി റോഡ് ഉപരോധിച്ചത്. ഒരു മണിക്കൂർ സമയമാണ് വഴിതടയൽ സമരം നീണ്ടുനിന്നത്.

## Article Content

മാനന്തവാടി: പേരിയ ചുരം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോയ്സ് ടൗൺ റോഡ് ഉപരോധിച്ചു. കനത്ത മഴയിൽ മാനന്തവാടി തലശ്ശേരി റോഡ് തകർന്നിട്ട് 82 ദിവസം പിന്നിട്ടിട്ടും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം ഇല്ലായ്മയും അശാസ്ത്രീയമായ നിർമ്മാണ രീതികൊണ്ടുണ്ടാകുന്ന മണ്ണിടിച്ചലിലും പ്രതിക്ഷേധിച്ചാണ് ആക്ഷൻ കമ്മിറ്റി റോഡ് ഉപരോധിച്ചത്. ഒരു മണിക്കൂർ സമയമാണ് വഴിതടയൽ സമരം നീണ്ടുനിന്നത്.

റോഡ് ഉപരോധസമരം സിപിഐ മാനന്തവാടി ഏരിയ സെക്രട്ടറി പി ടി ബിജു ഉദ്ഘാടനം ചെയ്തു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൽ സി ജോയ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജോസ് പാറക്കൽ, കൺവീനർ സി ടി പ്രേംജിത്ത്, മുൻ മന്ത്രി പി കെ ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമൻ തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സമരത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244112/periya-pass-road-reconstruction-boys-town-road-blocked)