എഡിഎമ്മിന്റെ മരണം; അന്വേഷണത്തിന് പ്രത്യേകസംഘം, കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് ചുമതല

എഡിഎമ്മിന്റെ മരണം; അന്വേഷണത്തിന് പ്രത്യേകസംഘം, കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് ചുമതല
Oct 25, 2024 02:16 PM | By Remya Raveendran

കണ്ണൂർ :   എഡിഎം നവീൻ ബാബുവിൻ്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ആറംഗ സംഘമാണ് അന്വേഷിക്കുന്നത്. കണ്ണൂർ എ.സി പി രത്നകുമാർ, ടൗൺ സി ഐ ശ്രീജിത് കൊടേരി എന്നിവർ സംഘത്തിൽ ഉൾപ്പെടുന്നു. ഉത്തരമേഖലാ ഐജിയാണ് വിവാദ സംഭവത്തിൽ അന്വേഷണം നടത്തിയത്.

കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റ ചുമത്തപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 29 ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും.റവന്യൂ വകുപ്പിൻ്റെ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കിയ ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീത ഇന്നലെ റിപ്പോർട്ട് സർക്കാരിന് സമ‍ർപ്പിച്ചിരുന്നു.

ഇതിനിടെ എഡിഎം കെ നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്‍ പെട്രോള്‍ പമ്പിന് അനുമതി നേടിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രശാന്തനെ ജോലിയില്‍ നിന്ന് പിരിച്ചു വിടും. പമ്പ് തുടങ്ങുന്നതിന് പ്രശാന്തന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ അനുമതി ചോദിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടി വി പ്രശാന്തനെതിരെയുള്ള വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. പമ്പ് തുടങ്ങുന്നതിന് പ്രശാന്തന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ അനുമതി ചോദിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അനുമതി ചോദിക്കണോ എന്നത് സംബന്ധിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നാണ് പ്രശാന്തന്റെ മൊഴി. കൈക്കൂലി നല്‍കിയെന്ന് പ്രശാന്തന്‍ ഉന്നത തല സംഘത്തിനും മൊഴി നല്‍കി. ടി വി പ്രശാന്തന്റെ സാമ്പത്തിക വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.

പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച്ച ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ പ്രശാന്തനെ സംരക്ഷിച്ചിട്ടില്ലെന്നും ടി വി പ്രശാന്തനെതിരായ പരാതിയില്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് കാലതാമസം ഉണ്ടായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. അന്വേഷണത്തിന് ആവശ്യമായ സമയമാണ് എടുത്തത്. ടിവി പ്രശാന്തനെ ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതിനും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഉപയോഗിക്കും.



Admsuicide

Next TV

Related Stories
അമ്പായത്തോട് യു. പി. സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.

Oct 25, 2024 05:59 PM

അമ്പായത്തോട് യു. പി. സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.

അമ്പായത്തോട് യു. പി. സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം...

Read More >>
രാമച്ചി അങ്കണവാടി ഹരിത അങ്കണവാടിയായി പ്രഖ്യാപിച്ചു

Oct 25, 2024 04:51 PM

രാമച്ചി അങ്കണവാടി ഹരിത അങ്കണവാടിയായി പ്രഖ്യാപിച്ചു

രാമച്ചി അങ്കണവാടി ഹരിത അങ്കണവാടിയായി...

Read More >>
പാലക്കാട് മത്സരത്തിൽ നിന്നും എ കെ ഷാനിബ് പിന്മാറി, സരിന് പിന്തുണ

Oct 25, 2024 04:05 PM

പാലക്കാട് മത്സരത്തിൽ നിന്നും എ കെ ഷാനിബ് പിന്മാറി, സരിന് പിന്തുണ

പാലക്കാട് മത്സരത്തിൽ നിന്നും എ കെ ഷാനിബ് പിന്മാറി, സരിന്...

Read More >>
ഐഎഫ്എഫ്ഐ : ഇന്ത്യൻ പനോരമ വിഭാ​ഗത്തിൽ നാല് മലയാള സിനിമകൾ

Oct 25, 2024 03:28 PM

ഐഎഫ്എഫ്ഐ : ഇന്ത്യൻ പനോരമ വിഭാ​ഗത്തിൽ നാല് മലയാള സിനിമകൾ

ഐഎഫ്എഫ്ഐ: ഇന്ത്യൻ പനോരമ വിഭാ​ഗത്തിൽ നാല് മലയാള...

Read More >>
 കുഞ്ഞിക്കണ്ണൻ സ്മാരക റൂറൽ ലൈബ്രറിഹാളിൽ സിസിടിവിയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

Oct 25, 2024 03:22 PM

കുഞ്ഞിക്കണ്ണൻ സ്മാരക റൂറൽ ലൈബ്രറിഹാളിൽ സിസിടിവിയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

കുഞ്ഞിക്കണ്ണൻ സ്മാരക റൂറൽ ലൈബ്രറിഹാളിൽ സിസിടിവിയുടെ സ്വിച്ച് ഓൺ കർമ്മം...

Read More >>
കോട്ടയം ഗ്രാമപഞ്ചായത്തിൽ ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടന്നു

Oct 25, 2024 03:15 PM

കോട്ടയം ഗ്രാമപഞ്ചായത്തിൽ ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടന്നു

കോട്ടയം ഗ്രാമപഞ്ചായത്തിൽ ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടന്നു...

Read More >>
Top Stories










News Roundup