മണത്തണ : വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ നേതൃത്വത്തിൽ വിളംബര ജാഥ നടന്നു. ഏഴാം തീയതി രാജ് ഭവൻ മാർച്ച് മാർച്ച് നടക്കുന്നതിന് മുന്നോടിയായാണ് വിളംബര ജാഥ സംഘടിപ്പിച്ചത്. ഒരു രാജ്യം ഒരു നികുതി എന്ന ചരക്ക് സേവന നികുതിയുടെ സങ്കീർണത കാരണം നട്ടംതിരിയുന്ന വ്യാപാര മേഖലയെ തകിടം മറിക്കുന്ന രീതിയിൽ വാടക കെട്ടിടങ്ങളിൽ കച്ചവടം നടത്തുന്നവർക്ക് വാടകയുടെ നികുതി ബാധ്യത കൂടി കെട്ടിവച്ച് ദ്രോഹിക്കുന്ന സമീപനമാണിപ്പോൾ കേന്ദ്ര ഗവൺമെന്റുകൾ കാണിക്കുന്നത്. ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ചെറുകിട വ്യാപാര മേഖല ജി എസ് ടി കുരുക്കുമൂലം അനുഭവിക്കുന്ന ബുദ്ധിമുട്ട് സമാനതകൾ ഇല്ലാത്തതാണ്. കെട്ടിട ഉടമയ്ക്ക് ജി എസ് ടി രജിസ്ട്രേഷൻ ഇല്ലെങ്കിലും ജി.എസ്.ടി. രജിസ്ട്രേഷൻ ഉള്ളവാടകക്കാരായ വ്യാപാരികൾ വാടക തുകയ്ക്ക് 18% ജിഎസ്ടി നൽകണമെന്നാണ് പുതിയ നിയമം.
കഴിഞ്ഞ ജി എസ് ടി കൗൺസിലിന്റെ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ചെറുകിട വ്യാപാരികളെ ഇതു വലിയ തോതിൽ ബാധിക്കുന്നുണ്ട്. വാടകയുടെ നികുതി ബാധ്യത കൂടി കെട്ടിവച്ച് കേന്ദ്ര കേരള സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി വ്യാപാരികളെ ദ്രോഹിക്കുകയാണ് അതിനെതിരെയാണ് വ്യാപാരി വ്യവസായി ഏകോ പന സമിതി ഏഴാം തീയതി രാജഭവൻ മാർച്ച് നടത്തുന്നത്. ജാഥ യൂണിറ്റ് പ്രസിഡണ്ട് സി എം ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി പ്രവീൺ കെ സി, വനിതാ വിങ് പ്രസിഡണ്ട് ബിന്ദു സോമൻ, യൂത്ത് വിങ് പ്രസിഡണ്ട് റിജോ ജോസഫ് എന്നിവർ സംസാരിച്ചു.
Proclamation March of kvves manathana