ഇരിട്ടി : കീഴ്പ്പള്ളി ടൗണിലെ പ്രവർത്തനം ആരംഭിക്കാത്ത കെട്ടിടത്തിൽ നിന്നും രാജവെമ്പാലയെ പിടികൂടി . ടൗണിൽ നിന്ന് 50 മീറ്റർ മാത്രം മാറിയുള്ള കെട്ടിടത്തിൽ നിന്നാണ് കൂറ്റൻ രാജവെമ്പാലയെ മാർക്ക് പ്രവർത്തകനും വനംവകുപ്പ് താൽകാലിക ജീവനക്കാരനുമായ ഫൈസൽ വിളക്കോടും സംഘവും പിടികൂടിയത്. റോഡിന് എതിർവശത്തുള്ള വീട്ടിലെ ആളുകളാണ് രാജവെമ്പാല ഈ കെട്ടിടത്തിലേക്ക് കയറി പോകുന്നത് കണ്ടത്. ഉടൻ തന്നെ വനംവകുപ്പിന് വിവരമറിയിക്കുകയായിരന്നു.
ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഷിബു, വിജയ്, അശോകൻ, വാച്ചർമാരായ ബാബു, മെൽജോ, ജിബിൻ, മിറാജ് പേരാവൂർ, സാജിദ് ആറളം എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പിടികൂടിയ രാജവെമ്പാലയെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു. കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ ഫൈസൽ വിളക്കോട് പിടികൂടുന്ന 66 മത്തെ രാജവെമ്പാലയാണിത്.
King cobra in Keezhpally town