സുനിത വില്യംസിന്റെ ആരോഗ്യം തൃപ്തികരം; ആശ്വാസകരമായ വാര്‍ത്തയുമായി നാസ

സുനിത വില്യംസിന്റെ ആരോഗ്യം തൃപ്തികരം; ആശ്വാസകരമായ വാര്‍ത്തയുമായി നാസ
Nov 10, 2024 07:50 AM | By sukanya

ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി കഴിയുന്ന സുനിതാ വില്യംസിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്നതിനിടയില്‍ ആശ്വാസകരമായ വാര്‍ത്തയുമായി നാസ. സുനിതയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് നാസയുടെ ബഹിരാകാശ ഓപ്പറേഷന്‍സ് മിഷന്‍ ഡയറക്ടറേറ്റ് വക്താവ് ജിമി റുസ്സെല്‍ പറഞ്ഞു.

ബഹിരാകാശ നിലയത്തിലെ എല്ലാ നാസ ബഹിരാകാശ യാത്രികരുടെയും പതിവ് മെഡിക്കല്‍ പരിശോധനകള്‍ നടത്താറുണ്ടെന്നും ഫ്‌ളൈറ്റ് സര്‍ജന്‍മാര്‍ അവരെ നിരീക്ഷിക്കാറുണ്ടെന്നും അദ്ദേഹം ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എല്ലാവരുടെയും ആരോഗ്യം തൃപ്തികരമാണെന്ന് ജിമി കൂട്ടിച്ചേര്‍ത്തു. ബഹിരാകാശ നിലയത്തിലെ താമസത്തെ തുടര്‍ന്ന് സുനിതാ വില്യംസ് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ നേരിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ജിമിയുടെ അഭിമുഖം പുറത്ത് വന്നിരിക്കുന്നത്. ബഹിരാകാശ നിലയത്തില്‍ നിന്ന് പുറത്തു വന്ന ദൃശ്യത്തില്‍ സുനിതയുടെ ഭാരം കുറഞ്ഞതായും കാണാം. സുനിതയ്ക്കും സഹ ബഹിരാകാശ യാത്രികനായ ബുച്ച് വില്‍മറിനും ഫെബ്രുവരിയിലേ തിരിച്ചുവരാനാകുള്ളുവെന്ന് നാസ അറിയിച്ചിരുന്നു.

ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന്റെ ക്രൂ-9 വിമാനത്തിലായിരിക്കും ഇരുവരുടെയും മടക്കം. അതിനായി 2025 ഫെബ്രുവരി വരെ ഇരുവര്‍ക്കും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കാത്തിരിക്കേണ്ടിവരും. ബോയിങ് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍നിന്ന് ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്. ചില യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത് ദൗത്യം ദുഷ്‌കരമാക്കിയിരുന്നു.

sunitha wilaymas

Next TV

Related Stories
കണ്ണൂരിൽ  ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച്  അപകടം: ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു

Nov 13, 2024 05:36 AM

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ...

Read More >>
പൈതൃക വാരാഘോഷം: സംഘാടക സമിതി രൂപീകരിച്ചു

Nov 13, 2024 05:31 AM

പൈതൃക വാരാഘോഷം: സംഘാടക സമിതി രൂപീകരിച്ചു

പൈതൃക വാരാഘോഷം: സംഘാടക സമിതി...

Read More >>
വൈദ്യുതി മുടങ്ങും

Nov 13, 2024 05:29 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ: മന്ത്രി വീണാ ജോര്‍ജ്

Nov 12, 2024 09:01 PM

എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ: മന്ത്രി വീണാ ജോര്‍ജ്

എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ: മന്ത്രി വീണാ...

Read More >>
വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ

Nov 12, 2024 06:25 PM

വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ

വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി പി...

Read More >>
കടമ്പേരി യുക്തി മാതൃഭൂമി സ്റ്റഡിസർക്കിളിൻ്റെ 50-ാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു

Nov 12, 2024 06:03 PM

കടമ്പേരി യുക്തി മാതൃഭൂമി സ്റ്റഡിസർക്കിളിൻ്റെ 50-ാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു

കടമ്പേരി യുക്തി മാതൃഭൂമി സ്റ്റഡിസർക്കിളിൻ്റെ 50-ാം വാർഷികാഘോഷ ലോഗോ പ്രകാശനം...

Read More >>
Top Stories










News Roundup






News from Regional Network