തിരുവനന്തപുരം :മ്യൂസിയം, മൃഗശാലാ വകുപ്പിന്റെ പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 19ന് കണ്ണൂർ പയ്യാമ്പലത്ത് സംഘടിപ്പിക്കുന്നതിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്തിൽ രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്പീക്കർ അഡ്വ. എഎൻ ഷംസീർ എന്നിവർ മുഖ്യരക്ഷാധികാരികളും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, എംപിമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ എന്നിവർ രക്ഷാധികാരികളുമായാണ് സംഘാടക സമിതി. ഹാൻവീവ് ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ ചെയർമാനും മ്യൂസിയം ഡയറക്ടർ ഇൻ ചാർജ് ടിഎസ് മഞ്ജുളാദേവി ജനറൽ കൺവീനറുമാണ്.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻ അഡ്വ. ടി സരള, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, കണ്ണൂർ കോർപറേഷൻ കൗൺസിലർ പിവി ജയസൂര്യൻ, ഹാൻറക്‌സ് ഡയറക്ടർ താവം ബാലകൃഷ്ണൻ, ദിനേശ് ചെയർമാൻ എം കെ ദിനേശ് ബാബു എന്നിവർ സംസാരിച്ചു.
പയ്യാമ്പലം കൈത്തറി മ്യൂസിയത്തിൽ നവംബർ 19നും 20നും പ്രത്യേക പ്രദർശനവും 19ന് മലബാറിലെ പൈതൃകം എന്ന വിഷയത്തിൽ യുപി, ഹൈസ്‌കൂൾ വിഭാഗങ്ങൾക്കായി സംസ്ഥാനതല പ്രശ്‌നോത്തരി മത്സരവും സംഘടിപ്പിക്കും. ഫോൺ: 9447907335.
thiruvanathapuram