---
title: "വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ"
english_title: "Will Take Legal Action Against Fake News: PP Divya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248883/will-take-legal-action-against-fake-news-pp-divya"
published_at: "2024-11-12T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673350b0f2439_WhatsApp_Image_2024-11-12_at_18.27.05.jpeg"
keywords: []
---

# വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ

> **Lead Summary:** കണ്ണൂര്‍: വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി പി ദിവ്യ. ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് പ്രതികരണം. തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദിവ്യ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

## Article Content

കണ്ണൂര്‍: വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി പി ദിവ്യ. ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് പ്രതികരണം. തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദിവ്യ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

**ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:**  'വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്നെയും എന്റെ കുടുംബത്തെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമച്ചവര്‍ക്കും വാട്‌സ്ആപ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാമിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248883/will-take-legal-action-against-fake-news-pp-divya)