ആറളം ഫാം: ഫാമിൽ ഉത്പാദിപ്പിച്ച മട്ട അരിയുടെ വിപണനോദ്ഘാടനം ആറളം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ മിനി ദിനേശൻ നിർവ്വഹിച്ചു. ആറളം ഫാം കുടുംബശ്രീ കോർഡിനേറ്റർ സനൂപ്, ആറളം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ.കെ.പി. നിതീഷ് കുമാർ, അക്കൗണ്ട്സ് ഓഫീസർ ടി.പി. പ്രേമരാജൻ, മാർക്കറ്റിംഗ് ഓഫീസർ ആശ പ്രഭാകരൻ, ഫാം സൂപ്രണ്ട് ദിനേശൻ എൻ, സെക്യൂരിറ്റി ഓഫീസർ ബെന്നി.എം.കെ എന്നിവർ പങ്കെടുത്തു. ആറളം ഫാമിലെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കല്ലടിയാറ്, ആതിര എന്നി നെല്ലിനങ്ങളാണ് ഉത്പാദിപ്പിച്ചത്.
വളരെ നല്ല രീതിയിലുള്ള വിളവ് ലഭിച്ചതിനാൽ അടുത്ത വർഷം ആറളം ഫാമിലും, പുനരധിവാസ മേഖലയിലുമായി നെൽകൃഷി വ്യാപിപ്പിക്കാനാണ് ആറളംഫാം തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ആദിവാസി മേഖലകളിൽ നിന്നുള്ള വിവിധ നെല്ലിനങ്ങളും അടുത്ത വർഷം ഉത്പാദിപ്പിക്കാനാണ് പദ്ധതി.
Matta rice produced at Aralam farm was marketed