സംസ്കൃത സർവ്വകലാശാലയുടെ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരം സി. കെ. ജാനുവിന്

സംസ്കൃത സർവ്വകലാശാലയുടെ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരം സി. കെ. ജാനുവിന്
Nov 10, 2024 07:55 AM | By sukanya

വയനാട് :മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏർപ്പെടുത്തിയിട്ടുള്ള പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരത്തിന് ഈ വർഷം സി. കെ. ജാനുവിന് . 10,000/- രൂപയും ഫലകവുമാണ് അവാർഡ്.

മലയാളഭാഷയുടെ പദവീപരമായ ഉയർച്ചയോടൊപ്പം പ്രധാനമാണ് മാതൃഭാഷയ്ക്കകത്ത് നടക്കേണ്ട ജനാധിപത്യ ശ്രമങ്ങളും. മലയാള പൊതുമണ്ഡലത്തിന്റെ അരികുകളിൽ ജീവിക്കേണ്ടി വന്ന മനുഷ്യരുടെ അനുഭവ ചരിത്രങ്ങളും അനുഭൂതികളും വൈകാരികതകളും ജീവിതമൂല്യങ്ങളും കൂടി ചേരുമ്പോഴാണ് മാതൃഭാഷാജനാധിപത്യം യാഥാർത്ഥ്യമാവുന്നത്.

ആ ദിശയിൽ, കേരളത്തിലെ ആദിവാസി - ഗോത്ര സമൂഹങ്ങളുടെ സമ്പന്നമായ അനുഭവം ലോകത്തെ ഭാഷയിലേക്ക് ഉൾച്ചേർക്കുന്നവയാണ് സി. കെ. ജാനുവിൻ്റെ ആത്മകഥകൾ .മലയാളത്തിൻ്റെ ജനാധിപത്യപരമായ ഉള്ളടക്ക സ്വഭാവം വികസിപ്പിക്കുന്നതിൽ ഈ രചനകൾ തനതായ പങ്ക് വഹിക്കുന്നുണ്ട്. ആ ശ്രമങ്ങളെ മികവാർന്ന ഭാഷാപ്രവർത്തനമായി കണ്ടുകൊണ്ടാണ് ഈ വർഷത്തെ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരം സി.കെ. ജാനുവിന് സമർപ്പിക്കാൻ സർവകലാശാല മാതൃഭാഷാ പുരസ്കാരസമിതി തീരുമാനിച്ചത്.

നവംബർ 14ന് സർവകലാശാലയിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി പുരസ്കാരം സമർപ്പിക്കും. രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്, കൺവീനറും ഡോ. സുനിൽ പി. ഇളയിടം, ഡോ. സജിത കെ. ആർ, ഡോ. എം. സി. അബ്ദുൾനാസർ, ഡോ. ബിച്ചു. എക്സ്. മലയിൽ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്

wayanad

Next TV

Related Stories
കണ്ണൂരിൽ  ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച്  അപകടം: ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു

Nov 13, 2024 05:36 AM

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ...

Read More >>
പൈതൃക വാരാഘോഷം: സംഘാടക സമിതി രൂപീകരിച്ചു

Nov 13, 2024 05:31 AM

പൈതൃക വാരാഘോഷം: സംഘാടക സമിതി രൂപീകരിച്ചു

പൈതൃക വാരാഘോഷം: സംഘാടക സമിതി...

Read More >>
വൈദ്യുതി മുടങ്ങും

Nov 13, 2024 05:29 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ: മന്ത്രി വീണാ ജോര്‍ജ്

Nov 12, 2024 09:01 PM

എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ: മന്ത്രി വീണാ ജോര്‍ജ്

എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ: മന്ത്രി വീണാ...

Read More >>
വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ

Nov 12, 2024 06:25 PM

വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ

വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി പി...

Read More >>
കടമ്പേരി യുക്തി മാതൃഭൂമി സ്റ്റഡിസർക്കിളിൻ്റെ 50-ാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു

Nov 12, 2024 06:03 PM

കടമ്പേരി യുക്തി മാതൃഭൂമി സ്റ്റഡിസർക്കിളിൻ്റെ 50-ാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു

കടമ്പേരി യുക്തി മാതൃഭൂമി സ്റ്റഡിസർക്കിളിൻ്റെ 50-ാം വാർഷികാഘോഷ ലോഗോ പ്രകാശനം...

Read More >>
Top Stories

News Roundup

News from Regional Network