സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആർത്തവ ശുചിത്വ നയം അംഗീകരിച്ചു; സുപ്രീം കോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക്  ആർത്തവ ശുചിത്വ നയം അംഗീകരിച്ചു; സുപ്രീം കോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം
Nov 12, 2024 11:25 AM | By sukanya

ദില്ലി: സ്കൂളിൽ പെൺകുട്ടികൾക്കുള്ള ആർത്തവ ശുചിത്വ നയം കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സ്‌കൂൾ കുട്ടികളുടെ ആർത്തവ ശുചിത്വം സംബന്ധിച്ച നയം രൂപീകരിച്ചതായും നവംബർ 2-ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

2023 ഏപ്രിൽ 10ലെ സുപ്രീം കോടതി ഉത്തരവും കേന്ദ്രം പരാമർശിച്ചു. 6 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകാനും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കാനും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകയുമായ ജയ താക്കൂർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കേന്ദ്രത്തിന്റെ മറുപടി.

ആർത്തവ കാലത്തെ അവബോധത്തിൻ്റെ തടസ്സങ്ങളെ മറികടക്കാൻ ഗവൺമെൻ്റ് സ്കൂൾ സംവിധാനത്തിനുള്ളിൽ ആർത്തവ ശുചിത്വത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുകയാണ് നയത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ആർത്തവ ശുചിത്വത്തിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനും നയത്തിൽ ലക്ഷ്യമിടുന്നു. ദോഷകരമായ സാമൂഹ്യധാരണകൾ ഇല്ലാതാക്കാനും സുരക്ഷിതമായ ആർത്തവ ശുചിത്വ രീതികൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നതായും കേന്ദ്രം പറഞ്ഞു. ജസ്റ്റിസുമാരായ ജെ ബി പർദിവാല, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാൽപര്യ ഹർജി പരി​ഗണിച്ചത്. 

സർക്കാർ, സംസ്ഥാന-എയ്ഡഡ്, സ്വകാര്യ സ്‌കൂളുകൾ ഉൾപ്പെടെ രാജ്യത്തെ 97.5 ശതമാനം സ്‌കൂളുകളിലും വിദ്യാർഥികൾക്കായി പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ദില്ലി, ഗോവ, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 100 ശതമാനം ലക്ഷ്യങ്ങൾ കൈവരിച്ചായും മുൻ കോടതി ഉത്തരവുകൾ പാലിക്കുന്നതായും കേന്ദ്രം അറിയിച്ചു.

delhi

Next TV

Related Stories
മസ്റ്ററിങ്ങ് പൂര്‍ത്തീകരിക്കൽ: ഇരിട്ടി താലൂക്കിലെ എല്ലാ റേഷന്‍ കടകളിലും നവംബര്‍ 16 വരെ പ്രത്യേക ക്യാമ്പുകള്‍

Nov 13, 2024 09:35 PM

മസ്റ്ററിങ്ങ് പൂര്‍ത്തീകരിക്കൽ: ഇരിട്ടി താലൂക്കിലെ എല്ലാ റേഷന്‍ കടകളിലും നവംബര്‍ 16 വരെ പ്രത്യേക ക്യാമ്പുകള്‍

മസ്റ്ററിങ്ങ് പൂര്‍ത്തീകരിക്കൽ: ഇരിട്ടി താലൂക്കിലെ എല്ലാ റേഷന്‍ കടകളിലും നവംബര്‍ 16 വരെ പ്രത്യേക...

Read More >>
ഇരിട്ടി പൈഞ്ചേരി മുക്കിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് അപകടം

Nov 13, 2024 08:04 PM

ഇരിട്ടി പൈഞ്ചേരി മുക്കിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് അപകടം

ഇരിട്ടി പൈഞ്ചേരി മുക്കിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട്...

Read More >>
വടം വലി ജേതാക്കൾക്ക് സ്വീകരണം

Nov 13, 2024 07:34 PM

വടം വലി ജേതാക്കൾക്ക് സ്വീകരണം

വടം വലി ജേതാക്കൾക്ക്...

Read More >>
വീരാജ്പേട്ട ലോറി അപകടം ; പരിക്കേറ്റ  വള്ളിത്തോട് സ്വദേശി ഡ്രൈവർ  ചികിത്സയിൽ ഇരിക്കെ മരിച്ചു

Nov 13, 2024 04:32 PM

വീരാജ്പേട്ട ലോറി അപകടം ; പരിക്കേറ്റ വള്ളിത്തോട് സ്വദേശി ഡ്രൈവർ ചികിത്സയിൽ ഇരിക്കെ മരിച്ചു

വീരാജ്പേട്ട ലോറി അപകടം ; പരിക്കേറ്റ വള്ളിത്തോട് സ്വദേശി ഡ്രൈവർ ചികിത്സയിൽ ഇരിക്കെ...

Read More >>
എ കെ എസ് ന്റെ നേതൃത്വത്തിൽ പ്രതിക്ഷേധ മാർച്ച് സംഘടിപ്പിച്ചു

Nov 13, 2024 04:07 PM

എ കെ എസ് ന്റെ നേതൃത്വത്തിൽ പ്രതിക്ഷേധ മാർച്ച് സംഘടിപ്പിച്ചു

എ കെ എസ് ന്റെ നേതൃത്വത്തിൽ പ്രതിക്ഷേധ മാർച്ച്...

Read More >>
ജയരാജന്‍ പറഞ്ഞിടത്ത് താന്‍ നില്‍ക്കുന്നു; മാധ്യമങ്ങളെല്ലാം ചേര്‍ന്ന് പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടത്തുന്നു : എം വി ഗോവിന്ദന്‍

Nov 13, 2024 03:29 PM

ജയരാജന്‍ പറഞ്ഞിടത്ത് താന്‍ നില്‍ക്കുന്നു; മാധ്യമങ്ങളെല്ലാം ചേര്‍ന്ന് പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടത്തുന്നു : എം വി ഗോവിന്ദന്‍

ജയരാജന്‍ പറഞ്ഞിടത്ത് താന്‍ നില്‍ക്കുന്നു; മാധ്യമങ്ങളെല്ലാം ചേര്‍ന്ന് പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടത്തുന്നു: എം വി...

Read More >>
Top Stories

News Roundup