മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിവാദ പരാമര്‍ശവുമായി വി മുരളീധരന്‍

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിവാദ പരാമര്‍ശവുമായി വി മുരളീധരന്‍
Nov 19, 2024 02:21 PM | By Remya Raveendran

വയനാട്  : മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് വി മുരളീധരന്‍. ഒരു നാട് ഒലിച്ചുപോയെന്ന വൈകാരിക പരാമര്‍ശം തെറ്റ്. രണ്ടു പഞ്ചായത്തുകളിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നതെന്നും വി മുരളീധരന്‍ പറഞ്ഞു. പരാമര്‍ശത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

വി മുരളീധരന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. ദുരന്തബാധിതര്‍ മനുഷ്യരാണെന്നും ബിജെപിയുടെ തനിനിറം ഒരിക്കല്‍ കൂടി വി മുരളീധരനിലൂടെ പുറത്തുവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വി മുരളീധരന്റെ പ്രസ്താവന ദുരന്തത്തില്‍ മരിച്ചവരെ അപമാനിക്കുന്നതെന്നും ടി സിദ്ദിഖ് പറഞ്ഞു.അടിയന്തര സഹായം നല്‍കാന്‍ എന്ത് റിപ്പോര്‍ട്ട് ആണ് ആവശ്യം. വി മുരളീധരനും കേന്ദ്രസര്‍ക്കാരും മറുപടി പറയണം. സഹായവും ഇല്ല അപമാനിക്കുകയും ചെയ്യുന്നു എന്നത് അനുവദിക്കില്ല. മുരളീധരന്റെ പ്രസ്താവന ദുരന്തത്തെ നിസാരവല്‍ക്കരിക്കുന്നത് – ടി സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

വി മുരളീധരന്റെ വിശകലനം യാഥാര്‍ത്ഥ്യവുമായി ബന്ധമുള്ളതല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു. എത്ര വാര്‍ഡിനെ ബാധിച്ചു എന്നതല്ല പ്രശ്‌നം. അതിന്റെ ഗൗരവമാണ്. 400 ഓളം പേര്‍ മരണപ്പെട്ടു, ആയിരത്തിലധികം പേര്‍ക്ക് ജീവനോപാധി നഷ്ടപ്പെട്ടു. അവരെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. അതിനുള്ള സംരക്ഷണ നടപടിയാണ് സ്വീകരിക്കേണ്ടത് – അദ്ദേഹം വ്യക്തമാക്കി.

വി മുരളീധരന്‍ മലയാളികളെ പരിഹസിക്കുകയാണെന്നും പ്രതിഷേധാര്‍ഹമാണ് മുരളീധരന്റെ പ്രസ്താവനയെന്നും സികെ ശശീന്ദ്രന്‍ പ്രതികരിച്ചു. കേരളത്തോട് രാഷ്ട്രീയ വിവേചനം ആണ് കാണിക്കുന്നത്. എന്തിനാണ് പ്രധാനമന്ത്രി വയനാട് സന്ദര്‍ശിക്കാന്‍ തയ്യാറായത് എന്ന മറുപടി മുരളീധരന്‍ പറയണം. ബിജെപിക്കാര്‍ അടക്കമുള്ള മലയാളികള്‍ താമസിക്കുന്ന നാടാണ് കേരളം. മുരളീധരന്‍ മലയാളികളോട് മാപ്പുപറയണം – അദ്ദേഹം വ്യക്തമാക്കി.

Vmuraleedaran

Next TV

Related Stories
അപേക്ഷ ഇരട്ടിയായി: ആരെയും നിരാശരാക്കാതെ സബ്സിഡി നൽകുമെന്ന് കോഫീ ബോർഡ്‌

Nov 19, 2024 04:37 PM

അപേക്ഷ ഇരട്ടിയായി: ആരെയും നിരാശരാക്കാതെ സബ്സിഡി നൽകുമെന്ന് കോഫീ ബോർഡ്‌

അപേക്ഷ ഇരട്ടിയായി: ആരെയും നിരാശരാക്കാതെ സബ്സിഡി നൽകുമെന്ന് കോഫീ...

Read More >>
പാലക്കാട്ടെ എൽഡിഎഫിന്റെ പത്രപരസ്യം; എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണെന്ന്  കണ്ടെത്തൽ

Nov 19, 2024 03:44 PM

പാലക്കാട്ടെ എൽഡിഎഫിന്റെ പത്രപരസ്യം; എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണെന്ന് കണ്ടെത്തൽ

പാലക്കാട്ടെ എൽഡിഎഫിന്റെ പത്രപരസ്യം; എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണെന്ന് ...

Read More >>
വ്യാഴാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെടും ;കേരളത്തിൽ ഇടിമിന്നലോടെ മഴ സജീവമാകും

Nov 19, 2024 03:14 PM

വ്യാഴാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെടും ;കേരളത്തിൽ ഇടിമിന്നലോടെ മഴ സജീവമാകും

വ്യാഴാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെടും ;കേരളത്തിൽ ഇടിമിന്നലോടെ മഴ...

Read More >>
ലോക പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പയ്യാമ്പലം കൈത്തറി മ്യൂസിയത്തിൽ നടന്നു

Nov 19, 2024 03:04 PM

ലോക പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പയ്യാമ്പലം കൈത്തറി മ്യൂസിയത്തിൽ നടന്നു

ലോക പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പയ്യാമ്പലം കൈത്തറി മ്യൂസിയത്തിൽ...

Read More >>
മുണ്ടക്കൈ ദുരന്തം ;കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ യുഡിഎഫ് ധർണ്ണ നടത്തി

Nov 19, 2024 02:53 PM

മുണ്ടക്കൈ ദുരന്തം ;കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ യുഡിഎഫ് ധർണ്ണ നടത്തി

മുണ്ടക്കൈ ദുരന്തം ;കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ യുഡിഎഫ് ധർണ്ണ...

Read More >>
ഇന്ദിരാ ഗാന്ധിയുടെ 107  -ആം ജന്മവാർഷികദിനത്തോടനുബന്ധിച്ച്    പുഷ്പാർച്ചനയും  അനുസ്മരണ  സമ്മേളനവും നടത്തി

Nov 19, 2024 02:38 PM

ഇന്ദിരാ ഗാന്ധിയുടെ 107 -ആം ജന്മവാർഷികദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി

ഇന്ദിരാ ഗാന്ധിയുടെ 107 -ആം ജന്മവാർഷികദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും...

Read More >>
Top Stories

News Roundup

Entertainment News