പാലക്കാട്ടെ എൽഡിഎഫിന്റെ പത്രപരസ്യം; എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണെന്ന് കണ്ടെത്തൽ

പാലക്കാട്ടെ എൽഡിഎഫിന്റെ പത്രപരസ്യം; എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണെന്ന്  കണ്ടെത്തൽ
Nov 19, 2024 03:44 PM | By Remya Raveendran

പാലക്കാട്: ഇന്ന് പാലക്കാട്ടെ സുപ്രഭാതം,സിറാജ് പത്രത്തിൽ സന്ദീപ് വാര്യർക്കെതിരെ എൽഡിഎഫ് നൽകിയ പരസ്യത്തിന് അനുമതി വാങ്ങിയിരുന്നില്ലെന്ന് കണ്ടെത്തൽ. എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് പരസ്യം നൽകിയത്. തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് ഇത്തരത്തിലുള്ള പരസ്യങ്ങൾ നൽകുമ്പോൾ പാലിക്കേണ്ട ചില നിബന്ധനകൾ ഉണ്ട് പക്ഷെ അവയൊന്നും തന്നെ ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്തലിലൂടെ വ്യക്തമാകുന്നത്.

പത്രത്തിൽ എന്ത് പരസ്യമാണ് പ്രദർശിപ്പിക്കുന്നത് എന്നത്തിന്റെ കൃത്യമായ ഒരു ഔട്ട്ലൈൻ എംസിഎംസി സെല്ലിന്റെ സമിതിയായ പിആർടി ഓഫീസർ പരിശോധിക്കേണ്ടതുണ്ട്. അതിന് ശേഷമാണ് ജില്ലാ കളക്ടർക്ക് ഈ പരസ്യം നൽകേണ്ടത്. അത് വിശദമായി പരിശോധിച്ച് കളക്ടറിന്റെ പ്രീ സർട്ടിഫിക്കേഷൻ വാങ്ങിയ ശേഷമാണ് പരസ്യം നൽകേണ്ടത്. എന്നാൽ ഇവ രണ്ടും ഈ പരസ്യം നൽകുന്നതിൽ പാലിക്കപ്പെട്ടിട്ടില്ല എന്നുള്ളതാണ് എടുത്തുപറയേണ്ടത്.

നഗ്നമായ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.അതേസമയം, സംഭവത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കളക്ടർക്ക് റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്. കളക്ടർ സ്ഥാനാർത്ഥിക്കും ചീഫ് ഇലക്ഷന് ഏജന്റ്റിനും നോട്ടീസ് അയക്കും. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെയും വിഷയം ധരിപ്പിക്കും. മറ്റ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് എൽഡിഎഫ് അനുമതി വാങ്ങിയിരുന്നുവെന്നും കണ്ടെത്തി.

‘ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടിൽ സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ച് സമസ്ത ഇ കെ വിഭാഗത്തിന്റെ സുപ്രഭാതത്തിലെയും എ പി വിഭാഗത്തിന്റെ സിറാജിലെയും പാലക്കാട്ടെ എഡിഷനിലാണ് പരസ്യം വന്നത്.സന്ദീപ് വാര്യരുടെ പഴയ മുസ്‌ലിം വിരുദ്ധ പരാമർശങ്ങളാണ് സിറാജിൻ്റെയും സുപ്രഭാതത്തിൻ്റെയും ഒന്നാം പേജിൽ പരസ്യമായത്. എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പേരിൽ വന്ന പരസ്യത്തിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി.

Newspapperalligation

Next TV

Related Stories
ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂൾ ചെസ് ക്ലബ്ബിന്റെയുംപിടിഎയുടെയും സംയുക്താഭിമുഖ്യത്തിൽ  ചെസ്സ് പരിശീലനം

Nov 19, 2024 05:35 PM

ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂൾ ചെസ് ക്ലബ്ബിന്റെയുംപിടിഎയുടെയും സംയുക്താഭിമുഖ്യത്തിൽ ചെസ്സ് പരിശീലനം

ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂൾ ചെസ് ക്ലബ്ബിന്റെയുംപിടിഎയുടെയും സംയുക്താഭിമുഖ്യത്തിൽ ചെസ്സ് പരിശീലനം...

Read More >>
അപേക്ഷ ഇരട്ടിയായി: ആരെയും നിരാശരാക്കാതെ സബ്സിഡി നൽകുമെന്ന് കോഫീ ബോർഡ്‌

Nov 19, 2024 04:37 PM

അപേക്ഷ ഇരട്ടിയായി: ആരെയും നിരാശരാക്കാതെ സബ്സിഡി നൽകുമെന്ന് കോഫീ ബോർഡ്‌

അപേക്ഷ ഇരട്ടിയായി: ആരെയും നിരാശരാക്കാതെ സബ്സിഡി നൽകുമെന്ന് കോഫീ...

Read More >>
വ്യാഴാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെടും ;കേരളത്തിൽ ഇടിമിന്നലോടെ മഴ സജീവമാകും

Nov 19, 2024 03:14 PM

വ്യാഴാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെടും ;കേരളത്തിൽ ഇടിമിന്നലോടെ മഴ സജീവമാകും

വ്യാഴാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെടും ;കേരളത്തിൽ ഇടിമിന്നലോടെ മഴ...

Read More >>
ലോക പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പയ്യാമ്പലം കൈത്തറി മ്യൂസിയത്തിൽ നടന്നു

Nov 19, 2024 03:04 PM

ലോക പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പയ്യാമ്പലം കൈത്തറി മ്യൂസിയത്തിൽ നടന്നു

ലോക പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പയ്യാമ്പലം കൈത്തറി മ്യൂസിയത്തിൽ...

Read More >>
മുണ്ടക്കൈ ദുരന്തം ;കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ യുഡിഎഫ് ധർണ്ണ നടത്തി

Nov 19, 2024 02:53 PM

മുണ്ടക്കൈ ദുരന്തം ;കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ യുഡിഎഫ് ധർണ്ണ നടത്തി

മുണ്ടക്കൈ ദുരന്തം ;കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ യുഡിഎഫ് ധർണ്ണ...

Read More >>
ഇന്ദിരാ ഗാന്ധിയുടെ 107  -ആം ജന്മവാർഷികദിനത്തോടനുബന്ധിച്ച്    പുഷ്പാർച്ചനയും  അനുസ്മരണ  സമ്മേളനവും നടത്തി

Nov 19, 2024 02:38 PM

ഇന്ദിരാ ഗാന്ധിയുടെ 107 -ആം ജന്മവാർഷികദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി

ഇന്ദിരാ ഗാന്ധിയുടെ 107 -ആം ജന്മവാർഷികദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും...

Read More >>
Top Stories

News Roundup

Entertainment News