മാനന്തവാടി: മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന നിഷേധാത്മക സമീപനത്തിനെതിരെ യുഡിഎഫ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി ധർണ സമരം നടത്തി. ദുരന്ത സമയത്ത് മുണ്ടകൈയിൽ എത്തുകയും ജനങ്ങളെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് പറഞ്ഞ് കബിളിപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേന്ദ്രസർക്കാർ ദുരന്തമില്ലാത്ത ഇടങ്ങളിൽ ദുരന്തനിവാരണത്തിനായി കോടികൾ നൽകുകയും വയനാട്ടിലെ ജനതയോട് മുഖം തിരിഞ്ഞു നിൽക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കേരളത്തിലെ സർക്കാർ മുണ്ടക്കൈ ദുരന്തത്തിന്റെ പേരിൽ സർക്കാരിന് പണം കണ്ടെത്താനുള്ള ഒരു മാർഗമായി ഉപയോഗിക്കുകയും ചെയ്തു ജനങ്ങളെ വെല്ലുവിളിക്കുന്ന രീതിയിൽ സമീപിക്കുന്ന അവസ്ഥയാണ് കേരളത്തിൽ കണ്ടത്. മാനന്തവാടി പോസ്റ്റ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ സമരം യുഡിഎഫ് ചെയർമാൻ അഡ്വ എൻ കെ വർഗീസ് ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് കൺവീനർ പടയൻ മുഹമ്മദ് അധ്യക്ഷ വഹിച്ച സമരത്തിൽ ഡിസിസി ജനറൽ സെക്രട്ടറിയും കൗൺസിലറുമായ പി വി ജോർജ്, ദേശീയ കർഷക സംഘടന നേതാവ് പി ടി ജോൺ, നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി, യുഡിഎഫ് നേതാക്കളായ സി. കുഞ്ഞബ്ദുള്ള, ജോസഫ് കളപ്പുര,സുനിൽ ആലിക്കൽ, കടവത്ത് മുഹമ്മദ്,റഷീദ് പടയൻ, എൻ പി ശശികുമാർ, ഗിരിജ മോഹൻദാസ് കൗൺസിലർമാരായ പി എം ബെന്നി, വി യു ജോയ്, ബാബു പുളിക്കൽ എന്നിവർ സംസാരിച്ചു.ഉനൈസ് പിലാക്കാവ്, കബീർ പെരിങ്ങോലൻ, സുശോബ് ചെറുകുമ്പം, തോമസ് സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
Udfdaranaatwayanad