വ്യാഴാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെടും ;കേരളത്തിൽ ഇടിമിന്നലോടെ മഴ സജീവമാകും

വ്യാഴാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെടും ;കേരളത്തിൽ ഇടിമിന്നലോടെ മഴ സജീവമാകും
Nov 19, 2024 03:14 PM | By Remya Raveendran

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വീണ്ടും മഴ സജീവമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യതയുണ്ടെന്നും തെക്കൻ ആൻഡമാൻ കടലിൽ വ്യാഴാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ 23 ഓടെ ചക്രവാതച്ചുഴി ന്യൂന മർദ്ദമായും തുടർന്നുള്ള ദിവസങ്ങളിൽ തീവ്ര ന്യൂന മർദ്ദമായും ശക്തി പ്രാപിച്ച് തമിഴ് നാട്, ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നാണ് പ്രവചനം.കേരളത്തിൽ നിലവിൽ ദുർബലമായിരിക്കുന്ന മഴ നവംബർ 26ന് ശേഷം കുറച്ചു ദിവസത്തേക്ക് സജീവകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Rainalertinkerala

Next TV

Related Stories
തൃശൂരിൽ  ഓട്ടോറിക്ഷ മറിഞ്ഞ് അപകടം: നാലാം  ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

Nov 19, 2024 06:29 PM

തൃശൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം: നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

തൃശൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ നാലാം ക്ലാസ് വിദ്യാർത്ഥിനി...

Read More >>
ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂൾ ചെസ് ക്ലബ്ബിന്റെയുംപിടിഎയുടെയും സംയുക്താഭിമുഖ്യത്തിൽ  ചെസ്സ് പരിശീലനം

Nov 19, 2024 05:35 PM

ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂൾ ചെസ് ക്ലബ്ബിന്റെയുംപിടിഎയുടെയും സംയുക്താഭിമുഖ്യത്തിൽ ചെസ്സ് പരിശീലനം

ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂൾ ചെസ് ക്ലബ്ബിന്റെയുംപിടിഎയുടെയും സംയുക്താഭിമുഖ്യത്തിൽ ചെസ്സ് പരിശീലനം...

Read More >>
അപേക്ഷ ഇരട്ടിയായി: ആരെയും നിരാശരാക്കാതെ സബ്സിഡി നൽകുമെന്ന് കോഫീ ബോർഡ്‌

Nov 19, 2024 04:37 PM

അപേക്ഷ ഇരട്ടിയായി: ആരെയും നിരാശരാക്കാതെ സബ്സിഡി നൽകുമെന്ന് കോഫീ ബോർഡ്‌

അപേക്ഷ ഇരട്ടിയായി: ആരെയും നിരാശരാക്കാതെ സബ്സിഡി നൽകുമെന്ന് കോഫീ...

Read More >>
പാലക്കാട്ടെ എൽഡിഎഫിന്റെ പത്രപരസ്യം; എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണെന്ന്  കണ്ടെത്തൽ

Nov 19, 2024 03:44 PM

പാലക്കാട്ടെ എൽഡിഎഫിന്റെ പത്രപരസ്യം; എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണെന്ന് കണ്ടെത്തൽ

പാലക്കാട്ടെ എൽഡിഎഫിന്റെ പത്രപരസ്യം; എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണെന്ന് ...

Read More >>
ലോക പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പയ്യാമ്പലം കൈത്തറി മ്യൂസിയത്തിൽ നടന്നു

Nov 19, 2024 03:04 PM

ലോക പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പയ്യാമ്പലം കൈത്തറി മ്യൂസിയത്തിൽ നടന്നു

ലോക പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പയ്യാമ്പലം കൈത്തറി മ്യൂസിയത്തിൽ...

Read More >>
മുണ്ടക്കൈ ദുരന്തം ;കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ യുഡിഎഫ് ധർണ്ണ നടത്തി

Nov 19, 2024 02:53 PM

മുണ്ടക്കൈ ദുരന്തം ;കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ യുഡിഎഫ് ധർണ്ണ നടത്തി

മുണ്ടക്കൈ ദുരന്തം ;കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ യുഡിഎഫ് ധർണ്ണ...

Read More >>
Top Stories

News Roundup

Entertainment News