‘അമ്മുവിനെ സഹപാഠികൾ ഭീഷണിപ്പെടുത്തി’; തെളിവുണ്ടെന്ന് പൊലീസ്, അറസ്റ്റ് ഉടൻ

‘അമ്മുവിനെ സഹപാഠികൾ ഭീഷണിപ്പെടുത്തി’; തെളിവുണ്ടെന്ന് പൊലീസ്, അറസ്റ്റ് ഉടൻ
Nov 22, 2024 05:27 AM | By sukanya

പത്തനംതിട്ട : ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജ് വിദ്യാർഥിനിയുടെ മരണത്തിൽ ആരോപണ വിധേയരായ 3 വിദ്യാർഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച അമ്മു എ.സജീവിന്റെ മൂന്ന് സഹപാഠികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയേക്കും.‌ അമ്മുവിനെ സഹപാഠികൾ മാനസികമായി ഉപദ്രവിച്ചിരുന്നതിന്റെയും ഭീഷണിപ്പെടുത്തിയതിന്റെയും തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. വിദ്യാർഥികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്താനാണ് സാധ്യത. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.

നാലാം വർഷ നഴ്സിങ് വിദ്യാർഥിനി തിരുവനന്തപുരം അയിരൂപ്പാറ രാമപുരത്തുപൊയ്കയിൽ ശിവം വീട്ടിൽ സജീവിന്റെയും രാധാമണിയുടെയും മകൾ അമ്മു എ.സജീവ് (22) നവംബർ 15നാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണത്. ആശുപത്രിയിലെത്തിച്ചപ്പോളേക്കും മരിച്ചു. സഹപാഠികൾ മാനസികമായി പീഡിപ്പിക്കുന്ന വിവരം അറിയിച്ചിട്ടും കോളജ് അധികൃതർ ഗൗരവത്തോടെ ഇടപെട്ടില്ലെന്നു കുടുംബം ആരോപിച്ചിരുന്നു. വിഷയത്തിൽ കോളജ് അധികൃതരുടെ വിശദീകരണത്തിൽ പൊരുത്തക്കേടുകളുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.

അമ്മു കെട്ടിടത്തിൽ നിന്നു ചാടിയെന്ന് നാലരയോടെ വിദ്യാർഥിനികൾ ക്ലാസ് ടീച്ചറെ വിളിച്ചറിയിച്ചെന്നാണ് കോളജിൽനിന്നു പറഞ്ഞതെന്ന് കുടുംബം പറയുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അമ്മുവിനെ എത്തിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത് 5.15ന് ആണ്. 2.6 കിലോമീറ്റർ ദൂരമാണ് ജനറൽ ആശുപത്രി വരെയുള്ളത്. എന്നിട്ടും ആശുപത്രിയിലെത്തിക്കാൻ അരമണിക്കൂറിലധികം എടുത്തുവെന്നത് ദുരൂഹമാണ്. ഒരു മണിക്കൂർ 37 മിനിറ്റ് ആശുപത്രിയിൽ കിടത്തിയെന്നാണ് പറയുന്നത്. സൗകര്യങ്ങളില്ലാത്തതിനാൽ 108 ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ നിർദേശിച്ചെന്നും പറയുന്നു. ഇതിനു തടസ്സം നിന്നത് ആരെന്നു കണ്ടെത്തണമെന്നും മാതാപിതാക്കൾ പറഞ്ഞു.

pathanamthitta

Next TV

Related Stories
ദിവ്യശ്രീയുടെ കൊലപാതകം; നടുക്കം മാറാതെ കരിവെള്ളൂർ ഗ്രാമം

Nov 22, 2024 11:36 AM

ദിവ്യശ്രീയുടെ കൊലപാതകം; നടുക്കം മാറാതെ കരിവെള്ളൂർ ഗ്രാമം

ദിവ്യശ്രീയുടെ കൊലപാതകം; നടുക്കം മാറാതെ കരിവെള്ളൂർ...

Read More >>
വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി

Nov 22, 2024 11:17 AM

വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി

വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി...

Read More >>
നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പേരാവൂർ മിഡ്നൈറ്റ് മാരത്തൺ 2024 നവംബർ 23ന്

Nov 22, 2024 10:58 AM

നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പേരാവൂർ മിഡ്നൈറ്റ് മാരത്തൺ 2024 നവംബർ 23ന്

നരിതൂക്കിൽ ഗോൾഡ് & ഡയമണ്ട്സ് പേരാവൂർ മിഡ്നൈറ്റ് മാരത്തൺ 2024 നവംബർ 23ന്...

Read More >>
നടന്മാർക്ക് ആശ്വാസം: പീഡ‍ന പരാതി പിൻവലിക്കുന്നെന്ന് നടി

Nov 22, 2024 10:27 AM

നടന്മാർക്ക് ആശ്വാസം: പീഡ‍ന പരാതി പിൻവലിക്കുന്നെന്ന് നടി

നടന്മാർക്ക് ആശ്വാസം: പീഡ‍ന പരാതി പിൻവലിക്കുന്നെന്ന്...

Read More >>
വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

Nov 22, 2024 10:12 AM

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം...

Read More >>
ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസ് : 4 പേർ പിടിയിൽ

Nov 22, 2024 10:10 AM

ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസ് : 4 പേർ പിടിയിൽ

ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസ് : 4 പേർ...

Read More >>
Top Stories